Tag: #DYFI

Total 59 Posts

ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് നേരെ ഏകപക്ഷീയമായ മര്‍ദ്ദനം; അക്രമാസക്തരായ യൂത്ത് ലീഗ് പ്രവർത്തകരെ പിന്തുണച്ച കൂരാച്ചുണ്ട് എസ്.ഐ അൻവർ ഷാക്കെതിരെ പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ

കൂരാച്ചുണ്ട്: ഡിവൈഎഫ്ഐ നേതാക്കളെ ക്രൂരമായി മർദ്ദിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പിന്തുണയ്ക്കുകയും നേതാക്കള്‍ക്ക് നേരെ മര്‍ദ്ദനമഴിച്ച് വിടുകയും ചെയ്ത കൂരാച്ചുണ്ട് എസ്.ഐ അൻവർ ഷാക്കെതിരെ പ്രതിഷേധമിരമ്പി. സംഭവത്തില്‍  പ്രതിഷേധിച്ച്‌ കൂരാച്ചുണ്ടിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം നടത്തി. ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി.സരുൺ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് നടന്ന അഖിലേന്ത്യാ സെവൻസ്

പിറന്നാള്‍ ദിനത്തില്‍ വടകരയിലണിനിരന്ന മനുഷ്യചങ്ങലയില്‍ കൈകോര്‍ക്കാനെത്തി ഗോഗുല്‍; കേക്ക് മുറിച്ചും ആശംസകളറിയിച്ചും പിറന്നാള്‍ അവിസ്മരണീയമാക്കി ഡിവൈഎഫഐ ചന്ദ്രങ്കണ്ടി യൂണിറ്റ്

വടകര: മനുഷ്യച്ചങ്ങലയ്ക്കിടയില്‍ ഡിവൈഎഫഐ ചന്ദ്രങ്കണ്ടി യൂണിറ്റ് പ്രവര്‍ത്തകന് സമ്മാനിച്ചത് അവിസ്മരണീയമായ പിറന്നാളോര്‍മ്മ. സ്വന്തം പിറന്നാള്‍ ദിനത്തില്‍  പോലും മറ്റ് ആഘോഷങ്ങളും സാന്തോഷങ്ങളും മറന്ന് മനുഷ്യച്ചങ്ങലയില്‍ കൈകോര്‍ക്കാനെത്തിയ മേപ്പയില്‍ സ്വദേശി ഗോഗുല്‍ ഗിരീഷിനെയാണ് കേക്കുമായെത്തിയ സഹ പ്രവര്‍ത്തകര്‍ ഞെട്ടിച്ചുകളഞ്ഞത്. ഡിവൈഎഫഐ ചന്ദ്രങ്കണ്ടി യൂണിറ്റിലെ സജീവ പ്രവര്‍ത്തകനാണ് ഗോഗുല്‍. വടകര പഴയസ്റ്റാന്റിലെ മനുഷ്യചങ്ങലയില്‍ കൈചേര്‍ത്തുപിടിച്ച് നിന്ന എല്ലാവരും ചേര്‍ന്ന്

കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ വടകരയില്‍ തീര്‍ത്തത് ‘മനുഷ്യമതില്‍’; വടകരയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

വടകര: കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ കേരളത്തിന്റെ ദേശീയ പാതയോരങ്ങളിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ വടകരയില്‍ സ്ത്രീകളും കുട്ടികളുമടക്കം പങ്കാളികളായത് വന്‍ ജനാവലി. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ദേശീയപാതയോരങ്ങളിലെത്തിയ ജനങ്ങള്‍ നാലരയോടെ ഒരു മനസും ഒരു ശരീരവും ഒരു ഹൃദയതാളവുമായി മനുഷ്യമതില്‍ തീര്‍ത്തു.      

സ്പെഷ്യലിനൊപ്പം സ്നേഹത്തിന്റെ എക്സ്ട്രാ സ്പെഷ്യലുമിട്ട് സാവിത്രി ടീച്ചറുടെ പൊതിച്ചോറ്; ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വം പദ്ധതിയെപ്പറ്റി മേമുണ്ട ചിറവട്ടം സ്കൂള്‍ അധ്യാപികയുടെ ഹൃദയസ്പര്‍ശിയായ സോഷ്യല്‍മീഡിയാ കുറിപ്പ്

ആശുപത്രിവരാന്തയില്‍ വിശപ്പെരിയുന്ന ഒരുവയറുമുണ്ടാവരുതെന്ന ലക്ഷ്യം മുന്നില്‍ കണ്ട് 2017 ല്‍ ഡിവൈഎഫ്‌ഐ പദ്ധതിയാണ് ഹൃദയപൂര്‍വം. ഓരോ മേഖലാകമ്മിറ്റികളായി തിരിഞ്ഞ് കേരളത്തിന്റെ ആശുപത്രി വരാന്തകളില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തിക്കുന്ന പൊതിച്ചോറില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മുന്നിലെത്തുന്നത് ഒരു നേരത്തെ ആഹാരം മാത്രമല്ല, അതിനൊപ്പം ഏറെ കരുതലും  കൂടിയാണ്. സ്പെഷ്യലിനൊപ്പം സ്നേഹത്തിന്റെയും സാന്ത്വനത്തിന്റേയും എക്സ്ട്രാ സ്പെഷ്യലും കൂടി പൊതിഞ്ഞെടുത്ത്  ഹൃദയപൂര്‍വ്വത്തിലേക്ക് ഹൃദയപൂര്‍വ്വം 

‘സംഘി ചാന്‍സലര്‍ ക്വിറ്റ് കേരള’; പ്രതിഷേധവുമായി ഡിവൈഎഫ്ഐ, നാദാപുരത്തും വടകരയിലും ഗവര്‍ണറുടെ കോലം കത്തിച്ചു

വടകര: സംഘി ചാന്‍സലര്‍ ക്വിറ്റ് കേരള എന്ന മുദ്രാവാക്യമുയര്‍ത്തി നാദാപുരത്ത് ഡിവൈഎഫ്ഐ ഗവര്‍ണറുടെ കോലം കത്തിച്ചു. കല്ലാച്ചി ടൗണില്‍ പ്രതിഷധേ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ സംസ്ഥാന പാതയില്‍ ഗവര്‍ണറുടെ കോലം കത്തിച്ചു. പ്രതിഷേധ പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബ്ലോക്ക് പ്രസിഡന്റ് എ.കെ ബിജിത്ത്, ട്രഷറര്‍ സി.അഷില്‍, ജോ സെക്രട്ടറി എന്‍.കെ മിഥുന്‍, സി.എച്ച് രജീഷ്,

വടകരയിൽ ജയിൽ മോചിതരായ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് സ്വീകരണം; പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ച് സിപിഎം

വടകര: വടകരയിൽ ജയിൽ മോചിതരായ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് സ്വീകരണം നൽകി. കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച കാർ പിന്തുടർന്ന് ആക്രമിച്ചു എന്ന  കേസിൽ ജയിലിൽ അടച്ച ഡിവൈഎഫ്ഐ വടകര ബ്ലോക്ക് ട്രഷറർ ടി.ജിനീഷ് വടകര ടൗൺ മേഖലാ സെക്രട്ടറി ഷിജിൻലാൽ എന്നിവർക്കാണ് സിപിഐഎം വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. കോടതി പരിസരത്തുനിന്ന് ജയിൽ മോചിതരെ

ഡിവൈഎഫ്ഐ സ്നേഹവണ്ടി ഇനി പാലിയേറ്റിവ് കരങ്ങളിലേക്ക്; കുറുന്തോടി മേഖല സ്നേഹവണ്ടി പാലിയം മണിയൂർ പാലിയേറ്റീവ് കെയറിന്

മണിയൂർ: ഡിവൈഎഫ്ഐ കുറുന്തോടി മേഖലാ കമ്മിറ്റിയുടെ സ്നേഹ വണ്ടി ഇനി പാലിയേറ്റീവ് കരങ്ങളിൽ ഭദ്രം. ലോകമാകെ കൊറോണ വൈറസ് മനുഷ്യരാശിക്ക് തന്നെ ഭീഷണിയായിരുന്ന സമയത്ത് കോവിഡ് പ്രവർത്തനങ്ങൾക്കും മറ്റ് അടിയന്തര സഹായങ്ങൾക്കും വേണ്ടി ജനകീയ സഹകരണത്താൽ ഡി വൈ എഫ് ഐകുറുന്തോടി മേഖലാ കമ്മിറ്റി മൂന്ന് വർഷം മുൻപ് വാങ്ങിയ സ്നേഹ വണ്ടി നാടിന്റെ പാലിയേറ്റീവ്

ആദ്യം രണ്ട് പേര്‍ ഓടിയെത്തി, പിന്നാലെ ആയുധവുമായി ആറ് പേര്‍; മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ എട്ടംഗ സംഘം വെട്ടിപരിക്കേല്‍പ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ എട്ടംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. എടത്തില്‍ മുക്കില്‍ നെല്ലിക്കാത്താഴെക്കുനി സുനില്‍കുമാറിനാണ് വെട്ടേറ്റത്. തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ സുനിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ വെച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇന്നോവ കാറിലെത്തിയ എട്ടംഗ സംഘം

മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു, ഗുരുതര പരിക്ക്; പിന്നില്‍ യൂത്ത് ലീഗെന്ന് ആരോപണം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. എടത്തില്‍മുക്കില്‍ നെല്ലിക്കാത്താഴെക്കുനി സുനില്‍കുമാറിനാണ് വെട്ടേറ്റത്. തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ സുനില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഇന്ന് വൈകുന്നേരം മേപ്പയ്യൂര്‍ എടത്തില്‍മുക്കില്‍വെച്ചായിരുന്നു സംഭവം. മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം; തണ്ണീർപന്തലിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ

വടകര: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപ്പന്തലിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി എംഎൽഎ എം.വിജിൻ ഉദ്ഘാടനം ചെയ്തു. ആർ.എസ് റിബേഷ് അധ്യക്ഷനായി. സി.പി.ഐ.എം വടകര ഏരിയ സെക്രട്ടറി ടി.പി ഗോപാലൻ, നന്ദകുമാർ പാനൂർ , എം.കെ വികേഷ് , സുബിഷ വി.ടി ബാലൻ, മീത്തലെ