Category: കൊയിലാണ്ടി
ബോക്‌സ് ഓഫീസില്‍ കുതിച്ച് മോഹന്‍ലാലിന്റെ ‘തുടരും’; പ്രേക്ഷകമനം കവര്‍ന്ന് കൊയിലാണ്ടിക്കാരി അമൃതവര്‍ഷിണി
കൊയിലാണ്ടി: തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ തുടരും എന്ന സിനിമ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ കൊയിലാണ്ടിയ്ക്കും അഭിമാനിക്കാം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചത് കൊയിലാണ്ടി പന്തലായനി സ്വദേശിനി അമൃത വര്‍ഷിണിയാണ്. ആക്ഷനും ഇമോഷനും റിവഞ്ചും ഫാമിലി ഡ്രാമയും എല്ലാം കൂടി കൂടിച്ചേരുന്ന ചിത്രത്തില്‍ അമൃതവര്‍ഷിണിയുടെ പ്രകടനവും പ്രേക്ഷക പ്രീതിനേടിക്കഴിഞ്ഞു. ഇന്‍സ്റ്റഗ്രാം
വികസന കുതിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍: ‘വികസന വരകള്‍’ ജില്ലാതല ഉദ്ഘാടനം നാളെ കൊയിലാണ്ടിയില്‍
കൊയിലാണ്ടി: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ‘വികസന വരകള്‍’ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നാളെ (ഏപ്രില്‍ 25) കൊയിലാണ്ടി യു.എ ഖാദര്‍ പാര്‍ക്കില്‍ നടക്കുമെന്ന് എന്റെ കേരളം പ്രീ ഇവന്റുകളുടെ നോഡല്‍ ഓഫീസര്‍ എ.കെ അബ്ദുല്‍ ഹക്കീം അറിയിച്ചു. വൈകീട്ട് നാലിന് കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍
കൊയിലാണ്ടി നെല്ല്യാടി പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കാവുന്തറ സ്വദേശി
കൊയിലാണ്ടി: നെല്ല്യാടി പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കാവുന്തറ കുറ്റിമാക്കൂൽ മമ്മുവിന്റെ മകൻ അബ്ദുറഹിമാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നെല്ല്യാടി പുഴയുടെ ഭാഗത്ത് കമഴ്ന്നുകിടക്കുന്ന രീതിയിൽ ബോട്ടിൽ പോവുകയായിരുന്ന വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. ഉടനെ കൊയിലാണ്ടി പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സും പോലീസും സംഭവസ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക്
കൊയിലാണ്ടി നെല്ല്യാടി പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: നെല്ല്യാടി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നെല്ല്യാടി പുഴയുടെ ഭാഗത്ത് കമഴ്ന്നുകിടക്കുന്ന രീതിയില്ലാണ് മൃതദേഹം കണ്ടത്. ഇന്നലെ രാത്രി മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ഒരാൾ ചാടിയിരുന്നു. ഇയാൾക്കായി തെരച്ചിൽ നടന്നുകൊണ്ടിരിക്കേയാണ് പുഴയിൽ മൃതദേഹം കണ്ടത്. വിനോദ സഞ്ചാരികളാണ് മൃതദേഹം ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന്
കൊയിലാണ്ടി ടൗണിലെ റസ്‌റ്റോറന്റില്‍ മോഷണം; ക്യാഷ് കൗണ്ടര്‍ തകര്‍ത്ത് പണം കവര്‍ന്നു
കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലെ റസ്‌റ്റോറന്റിൽ മോഷണം. സിദ്ദിഖ് പള്ളി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഫോർ ഒ ക്ലോക്ക് റസ്‌റ്റോറന്റിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്. മുപ്പത്തിനായിരത്തോളം രൂപ നഷ്ടമായി. പുലർച്ചെ രണ്ടുമണിയോടെയാണ് മോഷ്ടാവ് എത്തിയത്. പിറകിലുള്ള പള്ളിയുടെ കാടുപിടിച്ച പ്രദേശത്തുകൂടെയാണ് ഇയാൾ വന്നത്. സൈഡിലുളള ഡോറുവഴി അകത്തു കടക്കുകയും ക്യാഷ് കൗണ്ടർ കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയുമായിരുന്നു. തലയിൽ
പൂക്കാട് പെട്രോള്‍ പമ്പില്‍ ജോലിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു
കാപ്പാട്: പൂക്കാട് പെട്രോള്‍ പമ്പില്‍ ജോലിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണുമരിച്ചു. കളത്തില്‍ പള്ളിക്ക് സമീപം അല്‍ റയ്യാനില്‍ താമസിക്കും സിയ്യാലിക്കണ്ടി ഇബ്രാഹിം കുട്ടി ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് രാവിലെ പൂക്കാടുള്ള പെട്രോള്‍ പമ്പില്‍ ജോലിക്ക് പോയതായിരുന്നു. ജോലിക്കിടെ ഓഫീസില്‍ കുഴഞ്ഞ് വീണ ഇബ്രാഹിമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പിതാവ്: പരേതനായ സിയ്യാലിക്കണ്ടി ബീരാന്‍കുട്ടി
മൂടാടി പാലക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രികര്‍ക്ക് പരിക്ക്
മൂടാടി: പാലക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ അര്‍ധരാത്രി 11.15ഓടെയാണ് അപകടം നടന്നത്. വടകര ഭാഗത്തക്ക് പോകുകയായിരുന്ന ഫോര്‍ച്യൂണര്‍ കാര്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയില്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ കാര്‍ യാത്രികരായ മൂന്നുപേര്‍ക്ക് പരിക്കുണ്ട്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. Summary: Lorry and car collide
കൊയിലാണ്ടി നഗരസഭ ഷോപ്പിങ് കോംപ്ലെക്‌സില്‍ മുറികള്‍ നോക്കുന്നുണ്ടോ? രണ്ട്, മൂന്ന്, നാല് നിലകളുടെ ലേലം ഏപ്രില്‍ 22 മുതല്‍
കൊയിലാണ്ടി: പണി പുരോഗമിക്കുന്ന കൊയിലാണ്ടി നഗരസഭ ഷോപ്പിങ് കോംപ്ലെക്‌സില്‍ രണ്ട്, മൂന്ന്, നാല് നിലകളുടെ ലേലം നാളെ മുതല്‍. ഏപ്രില്‍ 22, 23, 24 തിയ്യതികളിലാണ് ലേലം. 21 കോടി രൂപ ചെലവില്‍ ആധുനിക സജീകരണങ്ങളോട് കൂടിയ കെട്ടിടസമുച്ചയം 63,000 സ്വയര്‍ ഫീറ്റില്‍ ആറ് നിലകളായാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. കോഴിക്കോട് എന്‍.ഐ.ടി യാണ് കെട്ടിടത്തിന്റെ ആര്‍ക്കിടെക്ച്ചര്‍
എഞ്ചിന്‍ തകരാറുമൂലം ഉള്‍ക്കടലില്‍പ്പെട്ട് കൊയിലാണ്ടിയില്‍ നിന്നുളള മത്സ്യബന്ധന ബോട്ടും ആറ് മത്സ്യത്തൊഴിലാളികളും; സുരക്ഷിതമായി കരയ്‌ക്കെത്തിച്ച് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്
കൊയിലാണ്ടി: എഞ്ചിന്‍ തകരാറുമൂലം കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരമായെത്തി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്. ഉള്‍ക്കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെയും ബോട്ടും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി കൊയിലാണ്ടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ IND KL 07 MM 6085 വിനായക എന്ന ബോട്ടും അതിലെ ആറ് മത്സ്യത്തൊഴിലാളികളുമാണ് കടലില്‍ അകപ്പെട്ടത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.സുനീറിന് കിട്ടിയെ
ഓണ്‍ലൈന്‍ തട്ടിപ്പ്; കൊയിലാണ്ടി സ്വദേശിനിയ്ക്ക് നഷ്ടമായത് 23ലക്ഷം രൂപ
കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ രണ്ട് കോഴിക്കോട് സ്വദേശികളില്‍ നിന്നായി തട്ടിയെടുത്തത് ഒന്നരക്കോടി രൂപ. തിരുവമ്പാടി സ്വദേശിയായ ഡോക്ടറില്‍ നിന്നും കൊയിലാണ്ടി സ്വദേശിയായ യുവതിയില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. ഡോക്ടറുടെ 1.25കോടി രൂപയുടെ കൊയിലാണ്ടി സ്വദേശിനിയുടെ 23ലക്ഷം രൂപയുമാണ് നഷ്ടമായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, വാട്‌സ്ആപ്പ് എന്നിവയിലൂടെയായിരുന്നു തട്ടിപ്പ്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനെക്കുറിച്ച് ക്ലാസെടുത്ത് നല്‍കുകയാണ്