Category: പേരാമ്പ്ര

Total 5441 Posts

പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിനിടെ പേരാമ്പ്രയില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ

പേരാമ്പ്ര: പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിനിടെ പേരാമ്പ്രയില്‍ യൂത്ത് ലീഗ് നേതാവ്‌ പിടിയിൽ. യൂത്ത് ലീഗ് നൊച്ചാട് പഞ്ചായത്ത് സീനിയർ വൈസ്‌ പ്രസിഡന്റ്‌ അനസ് വാളൂരി (28)നെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര ടൗണില്‍ പ്രസിഡന്‍സി കോളേജ് റോഡില്‍ വച്ച്‌ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് പകൽ 3.45 ഓടെ ഇതുവഴി

പേരാമ്പ്രയില്‍ താമസിക്കുന്ന വയോധികയെ കാണാതായതായി പരാതി

പേരാമ്പ്ര: പേരാമ്പ്രയില്‍ താമസിക്കുന്ന വയോധികയെ കാണാതായതായി പരാതി. കാസര്‍ഗോഡ് സ്വദേശിയായ പേരാമ്പ്ര കുരിക്കിലേരി താമസിക്കും സുധ അന്തര്‍ജനം (65) ആണ് 26.02.2025 ന് രാവിലെ 10 മണി മുതല്‍ കാണാതയത്. പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസറ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മാനസികാസ്വസ്ഥമുള്ള വയോധിക ഇവരുടെ കോട്ടയത്തുള്ള ബന്ധുവിന്റെ വീട്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍കഴിഞ്ഞ

നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള ചക്കിട്ടപ്പാറ പഞ്ചായത്ത് തീരുമാനത്തിനെതിരെ നടപടിയുമായി വനം വകുപ്പ്; പ്രസിഡണ്ടിൻ്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി റദ്ദാക്കാൻ നിർദ്ദേശം

പേരാമ്പ്ര: നാട്ടില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാനുള്ള പഞ്ചായത്ത് ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരെ വനം വകുപ്പ്. പഞ്ചായത്ത് പ്രസിൻഡന്റ് കെ.സുനിലിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി റദ്ദാക്കാൻനിർദേശം നൽകി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ പ്രമോദ് ജി കൃഷ്‌ണനാണ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച കത്ത് നല്‍കിയത്. ജനവാസ മേഖലയില്‍ ഇറങ്ങുന്ന എല്ലാ

ദുബൈയില്‍ കടലില്‍ വീണ് മരിച്ച പേരാമ്പ്ര സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

പേരാമ്പ്ര: ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച പേരാമ്പ്ര സ്വദേശിയായ യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കൈതക്കല്‍ കണിയാംങ്കണ്ടി പ്രേമന്റെ മകന്‍ അര്‍ജ്ജുന്‍ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. നാളെ മൂന്നുമണിക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന മൃതദേഹം ആറുമണിയോടെ കൈതക്കലിലെ വീട്ടിലെത്തിക്കും. ആറ് മണി മുതല്‍ 6.45വരെ പൊതുദര്‍ശനം നടക്കും. ഏഴ് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍. ഭാര്യ:

ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലാനുള്ള തീരുമാനം; ചക്കിട്ടപ്പാറ പഞ്ചായത്തിനെതിരെ വനംവകുപ്പ്

പേരാമ്പ്ര: ജനവാസമേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യജീവികളെയും വെടിവെച്ചുകൊല്ലാനുള്ള ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരെ വനംവകുപ്പ്. പഞ്ചായത്ത് തീരുമാനം ഭരണഘടനാവിരുദ്ധവും രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ പ്രമോദ് ജി.കൃഷ്ണന്‍ വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. രാജ്യത്തിന്റെ ഭരണഘടനയ്ക്കും നിലവിലെ നിയമങ്ങള്‍ക്കും

പേരാമ്പ്ര ചേനോളി കണ്ണമ്പത്ത് പാറ ശ്രീ കരിയാത്തന്‍ ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

പേരാമ്പ്ര: ചേനോളി കണ്ണമ്പത്ത് പാറ ശ്രീ കരിയാത്തന്‍ ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ക്ഷേത്ര ജീവനക്കാരനായ ഒ.എം.രാജീവന്‍ തിങ്കളാഴ്ച സന്ധ്യയ്ക്ക് വിളക്ക് തെളിയിക്കാന്‍ എത്തിയപ്പോഴാണ് ഭണ്ഡാരം തകര്‍ന്നു കിടക്കുന്നതായി കണ്ടത്. ക്ഷേത്രത്തിലെ തിറ മഹോത്സവം ഏഴാം തിയ്യതിയാണ് സമാപിച്ചത്. ഇതോടനുബന്ധിച്ച് ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപയോളം ഭണ്ഡാര വരവുണ്ടായിരിക്കുമെന്നാണ് അനുമാനം. ക്ഷേത്രത്തിന്റെ മുന്നില്‍ തറയില്‍

ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു

പേരാമ്പ്ര: ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. കൈതക്കല്‍ കണിയാംങ്കണ്ടി  അര്‍ജ്ജുന്‍ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ദര്‍ശന (കോഴിക്കോട്) ഈസ്റ്റ് ഹില്‍. അച്ഛൻ പ്രേമൻ, അമ്മ ഗീത പ്രേമന്‍. സഹോദരി: അഞ്ജന. സഹോദരി ഭര്‍ത്താവ്: ധനരാജ് (കതിരൂര്‍). മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. Summary: A young man

ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് പാക്ക് ചെയ്ത് വില്പന; പേരാമ്പ്ര എരവട്ടൂരില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

പേരാമ്പ്ര: പേരാമ്പ്ര എരവട്ടൂരില്‍ വില്‍പനയ്ക്കായ് സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. എരവട്ടൂര്‍ കനാല്‍മുക്ക് സ്വദേശി മുഹമ്മദ് ഷമീം കെ.കെ (39)ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 87.17 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ബിരിയാണി മസാല പാക്കിംഗിന്റെ മറവില്‍ കഞ്ചാവ് തൂക്കി പാക്ക് ചെയ്തു വില്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മസാലപാക്കിംഗ് നടത്തിവന്നിരുന്ന എരവട്ടൂരിലെ

‘നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കരുത്’; വന്യജീവികളെ വെടിവെച്ച് കൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ മന്ത്രി എ.കെ ശശീന്ദ്രന്‍

കണ്ണൂര്‍: ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പ്രതികരിച്ച്‌ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കരുത്. അനധികൃത കാര്യങ്ങള്‍ നടന്നാല്‍ വനംവകുപ്പ് അനുശാസിക്കുന്ന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നിയമം കയ്യിലെടുക്കുന്നതില്‍ പുനരാലോചന അനിവാര്യമാണ്. ഉത്തരവാദിത്തപ്പെട്ട ഭരണകൂടം ഇത്തരം തീരുമാനങ്ങളെടുക്കുന്നതിലെ വൈരുദ്ധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിയുടെ

ജർമ്മനിയിൽ അന്തരിച്ച ചക്കിട്ടപ്പാറ സ്വദേശിനിയുടെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും

പേരാമ്പ്ര: ജർമ്മനിയിൽ അന്തരിച്ച ചക്കിട്ടപ്പാറ സ്വദേശിനി ഡോണ ദേവസ്യ (25) യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇന്ന് രാത്രി എട്ടുമണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തുന്ന മൃതദേഹം റോഡ് മാർഗം വെള്ളിയാഴ്ച രാവിലെ ചെമ്പനോടയിലെ വീട്ടിലെത്തിക്കും. പതിനൊന്നുമണിയോടെ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ കാർമികത്വത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ഒരാഴ്ച മുൻപാണ് താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

error: Content is protected !!