‘ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് സേവ് ലൈവ്‌സ്’ വടകരയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സൈക്കിള്‍ റാലി


വടകര: ‘ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് സേവ് ലൈവ്‌സ്’ എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശവുമായി വടകരയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സൈക്കിള്‍ റാലി. കോഴിക്കോട് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്.

വടകര പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ആര്‍.ഡി.ഒ ബിജു ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്‍ഡ് കമ്മീഷണര്‍ കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.

വടകര റൈഡേര്‍സ് സെക്രട്ടറി ദിനേശ് കെ. നേതൃത്വം നല്‍കി. വടകര ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ പി.ജി ഉന്മേഷ്, അമയ ഒ.ബി, കോഴിക്കോട് ഭക്ഷ്യ സുരക്ഷാ നോഡല്‍ ഓഫീസര്‍ അര്‍ജുന്‍ ജി. എസ്, സിബി പി.കെ എന്നിവര്‍ സംസാരിച്ചു.