Vatakara. news

Total 6734 Posts

ഉത്സവലഹരിയില്‍ നാട്; കടമേരി കാര്‍ണിവലിന് ആവേശ്വജ്ജല തുടക്കം

വടകര: കടമേരി പരദേവതാ ക്ഷേത്രത്തിലെ തിറ ഉത്സവത്തിന്റെ ഭാഗമായി വോയ്‌സ് ഓഫ് കടമേരി സംഘടിപ്പിക്കുന്ന കാര്‍ണിവലിന് തുടക്കമായി. ജാനു തമാശ ഫെയിം ലിധിലാല്‍ ഉദ്ഘാടനം ചെയ്തു. കടമേരി തിറ ഉത്സവത്തിന്റെ ഭാഗമായി ചരിത്രത്തില്‍ ആദ്യമായാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വിവിധങ്ങളായ റൈഡുകളും ഗെയിമുകളുമാണ് കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണം. കൂടാതെ ധാരാളം വ്യാപാര

‘ജീവിച്ചിരിക്കുന്ന ടിപിയേക്കാള്‍ കരുത്തനാണ് മരിച്ച ടിപി’: വീണ്ടുമൊരു മെയ് നാല്, ടിപി വധത്തിന് 12 വയസ്

വടകര: ‘ജീവിച്ചിരിക്കുന്ന ടിപിയേക്കാള്‍ കരുത്തനാണ് മരിച്ച ടിപി’……. വടകരയിലെ രാഷ്ട്രീയത്തെ ഒന്നടങ്കം കീഴ്‌മേല്‍ മറിച്ച ടിപി ചന്ദ്രശേഖരന്റെ മരണത്തിന് പിന്നാലെ ഇക്കഴിഞ്ഞ 12 വര്‍ഷക്കാലം ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട വാക്കുകളിലൊന്നാണിത്. വടകരയുടെ രാഷ്ട്രീയത്തില്‍ മാത്രമല്ല കേരള രാഷ്ട്രീയത്തിലെ ഓരോ ദിവസവും ആളുകള്‍ ചര്‍ച്ച ചെയ്ത കൊലപാതകമായിരുന്നു ഒഞ്ചിയത്തെ ടിപിയുടെ മരണം. പതിമൂന്നാം രക്തസാക്ഷിത്വദിനത്തിലും ടിപി ചന്ദ്രശേഖരന്‍

വടകര പെരുവാട്ടുംതാഴ കോട്ടക്കുളങ്ങര കെ.കെ കുമാരൻ അന്തരിച്ചു

വടകര: പെരുവാട്ടുംതാഴ കോട്ടക്കുളങ്ങര കെ.കെ. കുമാരൻ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: രജനി. മക്കൾ: ജനീഷ്, ജുന. മരുമക്കൾ: ജിതേഷ്, സുനില.

കല്ലാച്ചി മിനി ബൈപ്പാസ് റോഡില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് അപകടം; നടന്നുപോവുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

നാദാപുരം: കല്ലാച്ചി മിനി ബൈപ്പാസ് റോഡില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് കാല്‍നട യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ചിയ്യൂര്‍ സ്വദേശികളായ പാറേമ്മല്‍ ഹരിപ്രിയ, എഴുത്തുപള്ളി പറമ്പത്ത് അമയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായ പരിക്കേറ്റ ഹരിപ്രിയയെ കോഴിക്കോട്

റെസ്‌ക്യൂ ഗാർഡുമാരെ നിയമിക്കുന്നു, വിശദമായി അറിയാം

കോഴിക്കോട്: 2024 ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31വരെ ട്രോളിങ് നിരോധന കാലയളവില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി റെസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു. യോഗ്യതകള്‍: രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളായിരിക്കണം. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കണം പ്രായം 20നും 45നും മധ്യേ ആയിരിക്കണം. മെയ് 28ന് വെസ്റ്റ്ഹില്‍ ഫിഷറീസ്

വടകര നഗരസഭാ ജീവനക്കാരനായിരുന്ന കരിമ്പനപ്പാലം തറോല്‍ ടി.ടി ചന്ദ്രൻ അന്തരിച്ചു

വടകര: നഗരസഭാ ജീവനക്കാരനായിരുന്ന കരിമ്പനപ്പാലം തറോല്‍ ടി.ടി ചന്ദ്രൻ അന്തരിച്ചു. ഭാര്യ: പരേതയായ രമണി കയ്യിൽ വളപ്പിൽ (റിട്ട. ഹെൽത്ത് ഇൻപെക്ടര്‍). മക്കൾ: റിഗിൻ ചന്ദ്രൻ (അപ്പാ മൊബൈൽ), റിഗിന ചന്ദ്രൻ (കൊശമറ്റം ഫിനാൻസ്). മരുമക്കൾ: ഷനുപ് (ഇസാഫ്), അനുശ്രീ (ചോറോട്). സംസ്കാരം ഇന്ന് ഉച്ചയ്ക്ക്‌ 12 മണിക്ക് കളരിയുള്ളതിൽ ക്ഷേത്ര പരിസരത്തെ വീട്ടുവളപ്പില്‍.

കള്ളക്കടല്‍ പ്രതിഭാസം; കടലേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത, മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതസ്ഥലത്തേക്ക് മാറ്റാന്‍ നിര്‍ദേശം; കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം

കാറ്റിൽ തെങ്ങ് മുറിഞ്ഞു വീണു; വളയത്ത് ബെെക്ക് യാത്രികന് പരിക്ക്

വളയം : ശക്തമായ കാറ്റിലും മഴ തെങ്ങുവീണ് ബൈക്ക് യാത്രികന് പരിക്ക്. വളയം കല്ലിക്കണ്ടി ശ്രീധരനാണ് (54) സാരമായി പരിക്കേറ്റത്. ഇന്നലെ വെെകീട്ടായിരുന്നു അപകടം. വളയം ടൗണിൽനിന്ന്‌ വീട്ടിലേക്കു പോകുന്നതിനിടയിൽ ചെക്കേറ്റയിൽവെച്ചാണ് അപകടമുണ്ടായത്. വളയത്തെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം വിദഗ്‌ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റി.  

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് അറിയാം; വടകരയിൽ അധ്യാപകർക്കായി ഏകദിന ശില്പശാല

വടകര : കെ.എസ്.ടി.എ. വടകര ഉപജില്ല നവമാധ്യമ സബ് കമ്മിറ്റിയുടെയും അക്കാദമിക സബ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ അധ്യാപകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 9.30 മുതൽ നാലുമണിവരെ വടകര ബി.ആർ.സി. ഹാളിലാണ് ശില്പശാല. ഫോൺ: 9446779603, 9048508737.

സേവനരംഗത്തെ നിറ സാന്നിധ്യം, വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും കൂട്ടായ് നിന്നു ; കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാദാപുരം സ്വദേശി സഫ്‌വാന് കണ്ണീരോടെ വിട നൽകി നാട്

നാദാപുരം: കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാദാപുരം സ്വദേശി ഇയ്യങ്കോട് പുത്തൻപീടികയിൽ സഫ്‌വാന് കണ്ണീരോടെ വിട നൽകി നാട്.  സഫ്‌വാന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹം വിമാനമാർ​ഗം ബാം​ഗ്ലൂരിൽ എത്തിച്ചു. തുടർന്ന് വാഹനമാർ​ഗം വീട്ടിലെത്തിക്കുകയായിരുന്നു. നാട്ടിലെത്തിച്ച മ‍‍ൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ മൊദാക്കര പള്ളിയിൽ ഇന്നലെ രാത്രി കബറടക്കി. നാട്ടിലെ എല്ലാ കാര്യങ്ങൾക്കും മുൻനിരയിൽ നിന്നു പ്രവർത്തിച്ചിരുന്ന സഫ്‌വാന്റെ