Vatakara. news

Total 7016 Posts

കൊടുവള്ളിയില്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കൊടുവള്ളി ബിആർസി യിലെ പരിശീലകയും കൊടുവള്ളി ജിഎൽപി സ്കൂളിലെ അധ്യാപികയുമായ ഷബീല ആണ് മരിച്ചത്. മുപ്പത്തിമുന്ന് വയസായിരുന്നു. ഇന്നലെ താമരശ്ശേരിയിൽ വെച്ച് നടന്ന പരിശീലന പരിപാടിയിൽ ഷബീല ക്ലാസ് എടുത്തിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുന്നതിനിടെ വീട്ടിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം

വടകരയിൽ പാർക്കിംഗ് സ്ഥലങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ പരിശോധന; അനധികൃത നിർമ്മാണത്തിനെതിരെ നടപടിയുമായി നഗരസഭ

വടകര: നഗരത്തിലെ വിവിധ കോംപ്ലക്സുകളിൽ പാർക്കിംഗ് സ്ഥലങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. പാർക്കിംഗ് സ്ഥലങ്ങൾ ഗോഡൗണുകളായും മറ്റും ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ലിങ്ക് റോഡ് പരിസരത്തെ ചായപീടിക, നന്തിലത്ത് ജി-മാർട്ട്, നിക്ഷാൻ ഇലക്ട്രോണിക്സ്, പാസ്പോർട് ഓഫീസ്, എല്ലോറ ഫർണിച്ചർ എന്നിവ പ്രവർത്തിക്കുന്ന വിവിധ കോംപ്ലക്സുകളിലാണ്

മേമുണ്ട ഹയർ സെക്കണ്ടറി സ്കുളിൽ ഗസ്റ്റ് അധ്യാപക നിയമനം

വടകര: മേമുണ്ട ഹയർ സെക്കണ്ടറി സ്കുളിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം മെയ് 29 ന്. എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്സ് വിഭാ​ഗത്തിൽ രാവിലെ 10 മണിക്കും, ജൂനിയർ കംബ്യൂട്ടർ സയൻസ് ഒഴിവിലേക്ക് 11.30 നും ആണ് അഭിമുഖം. താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം സ്കൂൾ ഓഫീസിൽ ഹാജരാണമെന്ന് പ്രിൻസിപ്പൾ അറിയിച്ചു.   വടകര പുത്തൂര്‍ ഗവണ്‍മെന്റ്

അനാഥയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുവർഷത്തിന് ശേഷം പ്രതികളെ പിന്തുട‍ര്‍ന്ന് പിടികൂടി കുന്നമംഗലം പോലീസ്

കോഴിക്കോട്: അനാഥയായ സ്ത്രീയെ ഫ്‌ളാറ്റില്‍ എത്തിച്ച് പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ഉപേക്ഷിക്കുകയും ചെയ്ത കേസിലെ പ്രതികളെ രണ്ട് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. ലപ്പുറം കൊണ്ടോട്ടി മേലങ്ങാടി പാറയിൽ പി. മുഹമ്മദ് ഷാഫി (30), പട്ടാമ്പി പരദൂർ മാർക്കശ്ശേരിയിൽ മുഹമ്മദ് ഷെബീൽ (28), കൊണ്ടോട്ടി പുളിക്കൽ വല്ലിയിൽ മുഹമ്മദ് ഫൈസൽ (28) എന്നിവരെയാണ്

വടകരയിൽ വനിതാ ടി.ടി.ഇയ്ക്കു നേരെ ആക്രമണം; സംഭവം റിസർവേഷൻ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തപ്പോൾ

വടകര: ചെന്നൈ മെയില്‍ എക്‌സ്പ്രസില്‍ യാത്രാക്കാരൻ വനിതാ ടിടിഇയെ ആക്രമിച്ചതായി പരാതി. സീനിയര്‍ ടി.ടി.ഇ. കോട്ടയം വെള്ളൂര്‍ ഇരുമ്പായം കളപ്പുരയ്ക്കല്‍ വീട്ടില്‍ ആര്‍ദ്ര കെ. അനില്‍കുമാറിനുനേരേയാണ് കൈയേറ്റമുണ്ടായത്. സംഭവത്തിൽ സൗത്ത് അന്തമാന്‍ രാം ടെമ്പിള്‍ നഗര്‍ സ്വദേശി മധുസൂദനന്‍ നായരെ (44) റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കു പോകുന്ന ട്രെയിൻ

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; മേമുണ്ട സ്വദേശി ഖത്തറില്‍ അന്തരിച്ചു

മേമുണ്ട: വെങ്ങത്തോടി രാജു ഖത്തറിൽ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ. അമ്മ: പരേതയായ മാതു അമ്മ. റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിരെ നിന്നും വാഹനം രാജുവിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജു ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെയോടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് മൂന്ന് മണിയോടെയായിരുന്നു സംസ്‌കാരം. ഭാര്യ: ലിജിത. മകൾ: ഭാഗ്യലക്ഷ്മി. സഹോദരങ്ങൾ: സുകുമാരൻ

കുടുംബശ്രീയില്‍ കേരളത്തിനും മാതൃകയായി വടകര നഗരസഭ; ചിട്ടയായ പ്രവര്‍ത്തനങ്ങളിലുടെ നേടിയെടുത്തത് സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിത അയൽക്കൂട്ടം വാര്‍ഡ് എന്ന നേട്ടം

വടകര: സ്ത്രീ ശാക്തീകരണ മേഖലയില്‍ ലോകത്തിനാകമാനം കുടുംശ്രീ എന്ന പ്രസ്ഥാനം മാതൃകയാകുമ്പോള്‍ വടകര നഗരസഭയ്ക്കും അഭിമാനിക്കാന്‍ ഏറെയുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ടം വാര്‍ഡ് എന്ന പേര്‌ നേടിയെടുത്തത് നഗരസഭയിലെ 29-0ാം വാര്‍ഡായ കൊക്കഞ്ഞാത്ത് ആണ്‌. വാര്‍ഡിലെ 10 അയക്കൂട്ടങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് നഗരസഭയ്ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. നെറ്റ് സീറോ കാർബൺ

കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിക്ക് വെസ്റ്റ് നൈൽ പനി; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

കോഴിക്കോട്: ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ച പതിമൂന്നുകാരിക്ക് വെസ്റ്റ് നൈല്‍ സ്ഥീരികരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. കുട്ടിയുടെ മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യവകുപ്പ് സ്ഥീരികരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട് അടക്കം എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും മലപ്പുറത്തും വയനാടും ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം കിഴക്കന്‍ മേഖലകളില്‍ മഴ കനക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും മലയോരമേഖലകളില്‍ അതീവജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം,

വടകര പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക നിയമനം, വിശദമായി അറിയാം

വടകര: പുത്തൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ വിവിധ വിഷയങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഷ്യോളജി എന്നീ വിഷയങ്ങളിലേക്കാണ് ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ താല്‍ക്കാലികമായി നിയമിക്കുന്നത്. മതിയായ യോഗ്യത ഉള്ളവര്‍ക്ക് മെയ് 28ന് 11മണിക്ക് നടക്കുന്ന അഭിമുഖ്യത്തില്‍ പങ്കെടുക്കാം.