കാറ്റിൽ തെങ്ങ് മുറിഞ്ഞു വീണു; വളയത്ത് ബെെക്ക് യാത്രികന് പരിക്ക്


വളയം : ശക്തമായ കാറ്റിലും മഴ തെങ്ങുവീണ് ബൈക്ക് യാത്രികന് പരിക്ക്. വളയം കല്ലിക്കണ്ടി ശ്രീധരനാണ് (54) സാരമായി പരിക്കേറ്റത്. ഇന്നലെ വെെകീട്ടായിരുന്നു അപകടം.

വളയം ടൗണിൽനിന്ന്‌ വീട്ടിലേക്കു പോകുന്നതിനിടയിൽ ചെക്കേറ്റയിൽവെച്ചാണ് അപകടമുണ്ടായത്. വളയത്തെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം വിദഗ്‌ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റി.