കരിയാട് സ്വദേശിയായ പന്ത്രണ്ടുവയസുകാരനെ കാണാനില്ലെന്ന് പരാതി


പാനൂര്‍: കരിയാട് സ്വദേശിയായ പന്ത്രണ്ടുവയസുകാരനെ കാണാന്മാനില്ലെന്ന് പരാതി. കരിയാട് പഞ്ചായത്തിന് സമീപം പുളിഞ്ഞോളി കണ്ടിയില്‍ തമീന്‍ താജുദ്ദീനെയാണ് കാണാതായത്.

ഇന്നലെ 3മണി മുതലാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്നും പോവുമ്പോള്‍ ഓഫ് വൈറ്റ് നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റുമാണ് ധരിച്ചിരുന്നത്. കുട്ടി വീടിന് സമീപത്തുള്ള റോഡിലൂടെ നടന്നു പോവുന്ന ദൃശ്യങ്ങള്‍ സമീപത്തെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയെകുറിച്ച് എന്തെങ്കിലും വവിരം ലഭിക്കുന്നവര്‍ പാനൂര്‍ പോലീസിലോ 9747308513, 9037777403 എന്നീ നമ്പറുകളിലോ വിളിച്ച് അറിയിക്കണമെന്ന്‌ ബന്ധുക്കള്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.