മര്‍ഹും കിഴക്കേടത്ത് കുഞ്ഞമ്മത് കുട്ടിക്ക സ്മാരക വിന്നേഴ്‌സ് ട്രോഫിക്ക് വേണ്ടിയുള്ള പ്രാദേശിക വോളിബോള്‍ ടൂര്‍ണമെന്റിന് ഇന്ന് വിളയാട്ടുകണ്ടി മുക്കില്‍ തുടക്കമാകും


പേരാമ്പ്ര: മര്‍ഹും കിഴക്കേടത്ത് കുഞ്ഞമ്മത് കുട്ടിക്ക സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും മര്‍ഹും വേങ്കടമ്പത്ത് കുഞ്ഞബ്ദുല്ലക്ക സ്മാരക റണ്ണേഴ്‌സ് അപ്പ് ട്രോഫിക്കും വേണ്ടിയുള്ള പ്രാദേശിക വോളിബോള്‍ ടൂര്‍ണമെന്റിന് തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് തുടക്കമാകും.

വിളയാട്ടുകണ്ടി മുക്കിലെ യൂത്ത് വിങ് വോളി ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ് നടക്കുക. മാര്‍ച്ച് 14, 15, 16 എന്നീ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ നാല് ടീമുകളാണ് മാറ്റുരയ്ക്കുക. വോളി ബ്രദേഴ്‌സ് കുട്ടോത്ത്, ത്രീ സ്റ്റാര്‍ ചോയിമഠം, യൂത്ത് വിങ് ഈസ്റ്റ് പേരാമ്പ്ര, യുണൈറ്റഡ് എഫ്.സി പന്തിരിക്കര എന്നിവയാണ് മത്സരിക്കുന്ന ടീമുകള്‍.