മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർഥനാസദസ്സും


മേപ്പയ്യൂർ: മുസ്‌ലിം ലീഗ് സ്ഥാപകദിനത്തിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർഥനാസദസ്സും സംഘടിപ്പിച്ചു. കെ.നിസാർ റഹ്മാനി നേതൃത്വം നൽകി. കെ.എം.കുഞ്ഞമ്മത് മദനി അനുസ്മരണപ്രഭാഷണം നടത്തി. എം.കെ.അബ്ദുറഹിമാൻ അധ്യക്ഷനായി.

ഇസ്മായിൽ കീഴ്പോട്ട്, കെ.പി.കുഞ്ഞബ്ദുള്ള, ഫൈസൽ മൈക്കുളം, കെ.പി.ഇബ്രാഹിം, പി.അസ്സയിനാർ, ടി.കെ.ഷരീഫ്, പി.അബ്ദുള്ള, ഫൈസൽ ചാവട്ട്, മുഹമ്മദ് മണപ്പുറം എന്നിവർ സംസാരിച്ചു.