വടകര നഗരസഭ മുന്‍ വൈസ് ചെയര്‍മാനും റിട്ട. അര്‍ബണ്‍ ബാങ്ക് ജീവനക്കാരനുമായിരുന്ന കരിയാട്ട് കുമാരന്‍ മലയില്‍ അന്തരിച്ചു


വടകര: പുതിയാപ്പിലെ കരിയാട്ട് കുമാരന്‍ മലയില്‍ അന്തരിച്ചു. എഴുപത്താറ് വയസ്സായിരുന്നു. സിപിഐഎം വടകര ടൗണ്‍ ബ്രാഞ്ചംഗവും റിട്ട. വടകര അര്‍ബണ്‍ ബാങ്ക് ജീവനക്കാരനുമായിരുന്നു. വടകര നഗരസഭ വൈസ് ചെയര്‍മാന്‍, വടകര സഹകരണ ആശുപത്രി ഡയറക്ടര്‍, സിപിഐഎം വടകര ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വടകരയില്‍ നടന്ന നിരവധി സമര പോരാട്ടങ്ങളുടെ മുന്‍ നിര പോരാളിയായിരുന്നു.

ഭാര്യ: സുനന്ദ (റിട്ട. അധ്യാപിക, നടക്കു താഴ എംയുപി സ്‌കൂള്‍). മക്കള്‍: പ്രിയദര്‍ശിന (മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ), പ്യാരിലാല്‍(ഐടി മേഖല). മരുമക്കള്‍: രജ്ഞിത്ത് (പേരോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ), അനുപമ (പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് വടകര).

സഹോദരങ്ങള്‍: ചന്ദ്രന്‍ (റിട്ട. പ്രിന്‍സിപ്പാള്‍ മടപ്പള്ളി കോളേജ്), നാരായണന്‍ (വില്ല്യാപ്പള്ളി യുപി സ്‌കൂള്‍), ചന്ദ്രി (ചീരാം വീട്).