പ്രമേഹം ഉയരാതെ ആഘോഷ ദിവസങ്ങളില്‍ അല്പം മധുരം കഴിക്കാം; പ്രകൃതിദത്ത മധുരപലഹാരങ്ങളെക്കുറിച്ച് വിശദമായി അറിയാം


ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളിലൂടെയാണ് നാടും നഗരവും കടന്നു പോയ്‌ക്കൊണ്ടിരിക്കകുന്നത്. എല്ലായിടത്തും മധുരങ്ങള്‍ പങ്കുവെയ്ക്കുകയും ആഘോഷങ്ങളും. എന്നാല്‍ പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം അല്പം മധുരം കഴിക്കുക എന്നത് വലിയ മോഹമായിരിക്കും. പ്രത്യേകിച്ച് കൂടുതല്‍ മധുര പലഹാരങ്ങളോട് താല്‍പര്യമുള്ളവര്‍ക്ക്.

എന്നാല്‍ പഞ്ചസാരയുടെ ആസക്തി അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം, ഇത് പലതരം സങ്കീര്‍ണതകള്‍ക്ക് കാരണമാകും. ഇത്തരം ആളുകള്‍ക്ക് അവരുടെ ആസക്തി ലഘൂകരിക്കാന്‍ കഴിയുന്ന ചില പ്രകൃതിദത്ത മധുരപലഹാരങ്ങള്‍ ഉണ്ട്. പ്രമേഹം ഉയരാതെ തന്നെ മധുരം കഴിക്കാന്‍ കഴിയുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം..

ഡാര്‍ക്ക് ചോക്ലൈറ്റ്

70% കൊക്കോയും പോളിഫെനോളുകളും അടങ്ങിയതാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഇതില്‍ പഞ്ചസാരയുടെ അംശം വളരെ കുറവാണ്, അതുകൊണ്ട് തന്നെ ഇത് ഒരു പ്രമേഹ രോഗിയുടെ പഞ്ചസാര ആസക്തി ലഘൂകരിക്കാന്‍ പര്യാപ്തവും എളുപ്പത്തിലുള്ള മാര്‍ഗവുമാണ്.

ബെറീസ്

പഞ്ചസാരയുടെ ആസക്തി കുറയ്ക്കുന്ന മറ്റൊരു ആഹാരമാണ് ബെറീസ്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതാണ് ബെറീസ്. പല തരത്തിലുള്ള ബെറീസ് വിപണിയില്‍ ലഭ്യമാണ്. പോഷകാഹാരം എന്നതിലുപരി പ്രകൃതിദത്തമായ പഞ്ചസാര മധുരത്തോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കുന്നു. ഉയര്‍ന്ന ഫൈബറും ആന്റിഓക്‌സിഡന്റും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുള്ള ബെറീസിലെ ഘടകങ്ങള്‍ ആരോഗ്യകരമായ തിരഞ്ഞെടുപ്പാക്കി ഇതിനെ മാറ്റുന്നു.

ഈന്തപ്പഴം

വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് ഈന്തപ്പഴം. വൈറ്റാമിന്‍ ബി6, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയണ്‍ തുടങ്ങിയവ ധാരാളമടങ്ങിയതാണ് ഈന്തപ്പഴം. പ്രമേഹമുള്ളവര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഹൃദ്രോഗികള്‍ക്കും കഴിക്കാവുന്നതാണ് ഈന്തപ്പഴം. പ്രമേഹ രോഗികള്‍ക്ക് മധുരം കഴിക്കാന്‍ തോന്നുമ്പോള്‍ ഈന്തപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും. കാരണം ഇതില്‍ ഫ്രക്ടോസാണ് അടങ്ങിയിരിക്കുന്നത്.

പഴങ്ങള്‍

പഴങ്ങളില്‍ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്, അത് പ്രമേഹ രോഗികള്‍ക്ക് സംസ്‌കരിച്ച പഞ്ചസാരയെപ്പോലെ ദോഷകരമല്ല. നാരുകളും സസ്യ സംയുക്തങ്ങളും പോലുള്ള ഗുണം ചെയ്യുന്ന ഘടകങ്ങളും രോഗികളെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

എന്നാൽ അമിതമായ അളവിൽ എന്ത് കഴിച്ചാലും അത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്.