വർ​ഗീയ ഭീ​ഗരതയ്ക്കെതിരെ വടകരയിൽ സെർക്കുലർ സം​ഗമം സംഘടിപ്പിക്കുന്നു


വടകര: വർ​ഗീയ ഭീ​ഗരതയ്ക്കെതിരെ, രാജ്യത്തിന്റെ മതനിരപേക്ഷ ഫെഡറൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വടകരയിൽ സെർക്കുലർ സം​ഗമം സംഘടിപ്പിക്കുന്നു. സാഹിത്യകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ഇന്ന് വെെകീട്ട് വടകര പുതിയ ബസ്റ്റാന്റ് പരിസരത്ത് ഒരുക്കുന്ന ഭ​ഗത്സിം​ഗ് ന​ഗറിൽ വെെകീട്ട് അഞ്ച് മണിക്കാണ് പരിപാടി.

മതനിരപേക്ഷ ജനാധിപത്യ നിലപാടുകളെ സംരക്ഷിക്കാൻ ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്തുപകരണമെന്ന് അഭ്യർത്ഥിച്ചാണ് സം​ഗമം സംഘടിപ്പിക്കുന്നത്. കെ പി രാമനുണ്ണി, ഡോ. ഖദീജ മുംതാസ്, പി കെ പാറക്കടവ്, ഇന്ദുമേനോൻ, കെ അജിത, വി ടി മുരളി, പ്രോഫ കെ പാപ്പുക്കുട്ടി തുടങ്ങിയ നൂറോളം എഴുത്തുകാരും സാഹിത്യകാരന്മാരും പങ്കെടുക്കും. സോളോ നാടകങ്ങൾ, കവിതാലാപനം, ​ഗാനാലാപനം തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.