പുറമേരിയിലെ പോളിങ് ബൂത്ത് ‘കൈയ്യടക്കി’ വനിതാഉദ്യോഗസ്ഥര്‍; പിങ്ക് ബൂത്തിന് കൈയ്യടിച്ച് ജനം


വടകര: പുറമേരി കടത്തനാട് രാജാസ് ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പിങ്ക് ബൂത്തിന് കെയ്യടിച്ച് ജനം. 45,46,47,48 എന്നിങ്ങനെ നാല് ബൂത്തുകളാണ്‌ പോളിങ്ങിനായി സ്‌ക്കൂളില്‍ ഒരുക്കിയത്. അതില്‍ 47)ാമത്തെ ബൂത്തിലെ പോളിങ്ങിന്റെ പൂര്‍ണചുമതല വനിതാഉദ്യോഗസ്ഥര്‍ക്കാണ്.

പ്രിസൈഡിങ്ങ് ഓഫീസര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍, പോളിങ് ഓഫീസര്‍ എന്നിങ്ങനെ പൂര്‍ണമായും വനിതാഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് രാവിലെ മുതല്‍ പുറമേരിയിലെ ഈ ബൂത്ത്. ഓരോ നിയോജക മണ്ഡലത്തിലും ഒരോ ബൂത്തിന്റെ പൂര്‍ണനിയന്ത്രണം വനിതകള്‍ക്ക് നല്‍കുന്നതാണ് പിങ്ക് ബൂത്ത്. ആഴ്ചകള്‍ക്ക് മുമ്പു തന്നെ ഇതിനെക്കുറിച്ചുള്ള കൃത്യമായ വിവരണവും പരിശീലനവും ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.

”രാവിലെ മുതല്‍ നല്ല തിരക്കാണ് ബൂത്തിലുള്ളത്‌. ഇതുവരെയും സമാധാനപരമായാണ് പോളിങ് നടന്നതെന്നും, നാല് മണിയോടെ തിരക്ക് വര്‍ധിക്കുമെന്നും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ വടകര ഡോട്‌
ന്യൂസിനോട് പറഞ്ഞു.