Tag: voter list

Total 9 Posts

നാദാപുരത്ത്‌ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റി; നടപടി ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന്‌

നാദാപുരം: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് നാദാപുരത്തെ രണ്ട് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റി. ഓഫീസര്‍മാരെ മാറ്റിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ അറിയിച്ചു. നാദാപുരം നിയമസഭാ മണ്ഡലത്തിലെ 61,162 പോളിങ് സ്‌റ്റേഷനുകളിലെ ഓഫീസര്‍മാരെയാണ് മാറ്റിയത്. ഓപ്പണ്‍ വോട്ടിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ്‌ നടപടിയെന്നാണ് ലഭിക്കുന്ന

‘വടകരയില്‍ പോളിങ് മന്ദഗതിയില്‍, ബൂത്തുകളില്‍ ആവശ്യത്തിന്‌ ഉദ്യോഗസ്ഥരില്ല’; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.കെ രമ എംഎല്‍എ

വടകര: വടകരയില്‍ പോളിങ് മന്ദഗതിയിലെന്ന് കെ.കെ രമ എംഎല്‍എ. പോളിങ്ങ് സമയം പകുതിയോളമെത്തുമ്പോള്‍ 31 ശതമാനം മാത്രം പേര്‍ക്കാണ് വോട്ട് ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടുള്ളുവെന്നും, ഇത് ആശങ്കാജനകമാണെന്നും രമ പറഞ്ഞു. വോട്ട് ചെയ്തതിനുശേഷം ബീപ് ശബ്ദം വരാന്‍ ഏറെ നേരം സമയമെടുക്കുന്നുണ്ടെന്നും, പോളിങ് ഉദ്യോഗസ്ഥര്‍ വടകരയില്‍ കുറവാണെന്നും രമ പറഞ്ഞു. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ

പുറമേരിയിലെ പോളിങ് ബൂത്ത് ‘കൈയ്യടക്കി’ വനിതാഉദ്യോഗസ്ഥര്‍; പിങ്ക് ബൂത്തിന് കൈയ്യടിച്ച് ജനം

വടകര: പുറമേരി കടത്തനാട് രാജാസ് ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പിങ്ക് ബൂത്തിന് കെയ്യടിച്ച് ജനം. 45,46,47,48 എന്നിങ്ങനെ നാല് ബൂത്തുകളാണ്‌ പോളിങ്ങിനായി സ്‌ക്കൂളില്‍ ഒരുക്കിയത്. അതില്‍ 47)ാമത്തെ ബൂത്തിലെ പോളിങ്ങിന്റെ പൂര്‍ണചുമതല വനിതാഉദ്യോഗസ്ഥര്‍ക്കാണ്. പ്രിസൈഡിങ്ങ് ഓഫീസര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍, പോളിങ് ഓഫീസര്‍ എന്നിങ്ങനെ പൂര്‍ണമായും വനിതാഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് രാവിലെ മുതല്‍ പുറമേരിയിലെ ഈ ബൂത്ത്. ഓരോ

വീട്ടുപേര് മാറിയതില്‍ സംശയം; വടകര മേപ്പയില്‍ എസ്ബി സ്‌ക്കൂളിലെ പോളിങ് ബൂത്തില്‍ നാട്ടുകാരും ബൂത്ത് ഏജന്റുമാരും തമ്മില്‍ വാക്കുതര്‍ക്കം

വടകര: മേപ്പയിലെ പോളിങ് ബൂത്തില്‍ വീട്ടു പേര് മാറിയതിനെ തുടര്‍ന്ന് നാട്ടുകാരും ബൂത്ത് ഏജന്റുമാരും തമ്മില്‍ വാക്കുതര്‍ക്കം. മേപ്പയില്‍ എസ്ബി സ്‌ക്കൂളിലെ 130-)ാം ബൂത്തിലാണ് പ്രശ്‌നമുണ്ടായത്. ഉച്ചയ്ക്ക് 1ണിയോടെയായിരുന്നു സംഭവം. വോട്ട് ചെയ്യാനെത്തിയ ഗീത എന്ന സ്ത്രീയുടെ വീട്ടുപേര് മാറിയെന്ന് പറഞ്ഞായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. പിന്നാലെ കള്ളവോട്ട് ചെയ്യാനെത്തി എന്ന തരത്തില്‍ വാക്കുതര്‍ക്കം മാറി. തുടര്‍ന്ന്

കേരളം പോളിങ് ബൂത്തില്‍; ആദ്യ ഒരു മണിക്കൂറില്‍ കോഴിക്കോട്‌ 4.87 ശതമാനം പോളിങ്, വടകരയില്‍ 5.07 പോളിങ്‌

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് മികച്ച പോളിങ്ങ്. രാവിലെ 8.30വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ കോഴിക്കോട്‌ 4.87 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. രാവിലെ മുതല്‍ സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും നീണ്ട ക്യൂവാണ് കാണുന്നത്. ചൂട് കൂടുന്നതിന് മുമ്പ് തന്നെ പ്രായമായവരൊക്കെ വോട്ട് ചെയ്ത് മടങ്ങാനുള്ള തിടുക്കത്തിലാണ്‌. കോഴിക്കോട് ജില്ലയിലെ നിയമസഭാ

ഇരട്ടവോട്ട്‌ കണ്ടെത്താനും, പോളിങ് ശതമാനം അറിയാനും ആപ്പ്‌, ആള്‍മാറാട്ടം തടയാന്‍ വെബ്കാസ്റ്റിംഗ്; തെരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തുകൾ സജ്ജം

കോഴിക്കോട്‌: വോട്ടെടുപ്പ് ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് പോളിംഗ് ശതമാനം അറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്. നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭിക്കും. പോളിംഗിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും ലഭ്യമാകും. വോട്ടര്‍പട്ടികയില്‍ ചിലയിടങ്ങളില്‍ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തട്ടിപ്പുകള്‍ തടയുന്നതിന് പ്രത്യേകമായി സജ്ജീകരിച്ച എഎസ്ഡി

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ ? അഞ്ച് മിനുട്ടിനുള്ളില്‍ സംശയം തീര്‍ക്കാം

വടകര: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന സംശയത്തിലാണ് ചിലര്‍. എന്നാല്‍ ഒട്ടും ടെന്‍ഷനടിക്കേണ്ട. അഞ്ച് മിനുട്ടിനുള്ളില്‍ നിങ്ങള്‍ക്ക് സംശയം തീര്‍ക്കാവുന്നതാണ്. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് ഫോണ്‍ വിളിച്ചും എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ പറ്റും. ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് വോട്ടര്‍

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഏപ്രില്‍ നാലുവരെ സമയമുണ്ടോ? സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തയുടെ വസ്തുത അറിയാം

കൊയിലാണ്ടി: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഏപ്രില്‍ നാലുവരെ അവസരമുണ്ട് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളിലും ചില മാധ്യമങ്ങളിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇനിയും വൈകരുത്, പേര് ചേര്‍ക്കാത്തവരുണ്ടെങ്കില്‍ ഉടന്‍ പേര് ചേര്‍ക്കണം എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള അവസരം ഈ മാസം 25ന് അവസാനിച്ചതാണെന്നും ഇനി പേര് ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നുമാണ് തിരഞ്ഞെടുപ്പ്

വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും പേര്, മേല്‍വിലാസം തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്തുന്നതിനും അവസരം; കരട് വോട്ടര്‍ പട്ടികയില്‍ എട്ടുവരെ തിരുത്തല്‍ വരുത്താം

കോഴിക്കോട്: കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഡിസംബര്‍ എട്ടുവരെ തിരുത്തലുകള്‍ വരുത്താന്‍ അവസരം. വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും പേര്, മേല്‍വിലാസം തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഒരു പോളിങ് സ്റ്റേഷന്‍ അല്ലെങ്കില്‍ നിയമസഭാമണ്ഡലത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിനുമാണ് അവസരമുള്ളത്. ജനസേവ, അക്ഷയകേന്ദ്രങ്ങള്‍ വഴിയോ ‘വോട്ടര്‍ ഹെല്‍പ്പ് ലൈന്‍’ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ www.nvsp.in എന്ന വെബ്‌സൈറ്റ് വഴിയോ തിരുത്തലുകള്‍