വീടില്ലാത്ത കുടുംബത്തിന് വീടൊരുക്കി കെ.എസ്.ടി.എ; കണ്ണൂക്കരയിൽ ‘കുട്ടിക്കൊരു വീട്’ താക്കോൽ കൈമാറി


ഒഞ്ചിയം: കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം കെ.എസ്.ടി.എ ചോമ്പാല ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂക്കര കൈതോക്കുന്നിൽ താമസിക്കുന്ന ഒരു കുടുംബത്തിന് നിർമ്മിച്ചു നൽകി. വീടിൻ്റെ താക്കോൽ കൈമാറൽ കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവ്വഹിച്ചു.

സ്വാഗത സംഘം ചെയർമാനും വാർഡംഗവുമായ വി.പി.ഗോപാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.പി. ബിനീഷ് വീടിൻ്റെ പ്രവൃത്തി ചെയ്തവർക്കുള്ള ഉപഹാര സമർപ്പണവും കെ.എസ്.ടി സംസ്ഥാന എക്സിക്യട്ടീവ് അംഗം വി.പി.രാജീവൻ മാസ്റ്റർ തട്ടോളിക്കര യു.പി.സ്കൂൾ സംഭാവന ചെയ്ത പഠനോപകരണവും കൈമാറി.

ചടങ്ങിൽ കെ.എസ്.ടി.എ ജില്ല പ്രസിഡണ്ട് എൻ.സന്തോഷ് കുമാർ, വി.വി.വിനോദ് ,കെ.വി. ലേഖ ,പി.ഗംഗാധരൻ ,പി.വത്സൻ, കെ.ഹരീന്ദ്രൻ, പി.കെ.രാജൻ, എൻ.കെ.പ്രഭാകരൻ, പി.കെ.സവിത, ടി.എം.അശോകൻ, എം.പി.സലീഷ് കുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി.

നിർമ്മാണ കമ്മിറ്റി കൺവീനർ പി.വി പ്രശാന്തൻ സ്വാഗതവും സബ് ജില്ല സിക്രട്ടറി കെ.എം സുജിത്ത് കുമാർ നന്ദിയും പറഞ്ഞു