വടകരക്കാർക്കിനി ഉത്സവ നാളുകൾ; വൈവിധ്യമാർന്ന വിപണന സ്റ്റാളുകൾ, ഒട്ടക സവാരി, ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്: വടകര ബീച്ച് ഫെസ്റ്റിന് തുടക്കമായി


വടകര: സാൻഡ് ബാങ്ക്സ് ടൂറിസം പ്രമോഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ 2023 ജനുവരി 1 വരെ സാൻഡ് ബാങ്ക്സ് പരിസരത്ത് നടക്കുന്ന വിനോദ-വിജ്ഞാന പ്രദർശനം ‘വടകര ബീച്ച് ഫെസ്റ്റ് ‘ തുടക്കമായി. നഗര സഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു.

പൊതുജനങ്ങൾക്ക് കുടുംബസമേതം സന്ദർശിക്കാനും ആസ്വദിക്കാനും കഴിയുന്നവിധം വൈവിധ്യമാർന്ന വിപണന സ്റ്റാളുകൾ, ഒട്ടകസവാരി, കുതിര സവാരി കുട്ടികൾക്കും മുതിർന്നവർക്കുമുള്ള അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, അലങ്കാര മത്സ്യപ്രദർശനം, വിവിധരാജ്യങ്ങളിലെ പക്ഷികളുടെ പ്രദർശനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

എല്ലാദിവസവും പകൽ 2 മുതൽ രാത്രി 10 വരെ സന്ദർശിക്കാം. 12 വയസു വരെ കുട്ടികൾക്ക് 40 രൂപയും മുതിർന്നവർക്ക് 60 രൂപയുമാണ് പ്രവേശന ഫീസ്. വൈസ് ചെയർപേഴ്സൺ കെ.കെ വനജ അധ്യക്ഷയായി. ഒ എം ബിന്ദു ആദ്യ ടിക്കറ്റ് വിൽപന നടത്തി.

കൗൺസിലർമാരായ പി വിജയി, വി കെ അസീസ്, പി വി ഹാഷിം, സിനിമാ താരം ബിനീഷ് ബാസ്റ്റിൻ, ടി പി ഗോപാലൻ, അഡ്വ. ഐ മൂസ, കെ സി പവിത്രൻ, പി കെ രഞ്ജീഷ് തുടങ്ങിയവർ സംസാരിച്ചു.