1200 ൽ 1200 ഉം നേടി നയന, 41 കുട്ടികള്‍ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്; വിജയത്തിളക്കത്തിൽ മടപ്പള്ളി ​ഗവ. ഹയര്‍സെക്കന്ററി സ്‌ക്കൂള്‍


വടകര: ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയം നേടി മടപ്പള്ളി ​ഗവ. ഹയര്‍സെക്കന്ററി സ്‌ക്കൂള്‍. 91 % ആണ് സ്‌ക്കൂളിലെ വിജയശതമാനം. പരീക്ഷ എഴുതിയവരില്‍ 41 കുട്ടികള്‍ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ആകെ 259 വിദ്യാർത്ഥികളാണ് സ്കൂളിൽ ഹയര്‍സെക്കന്ററി പരീക്ഷ എഴുതിയത്. അവരിൽ 235 പേരും ഉന്നത പഠനത്തിന് യോ​ഗ്യത നേടി.

കോമേഴ്സ് വിഭാ​ഗത്തിലെ വിദ്യാർത്ഥികളായ നയന വി 1200 ൽ 1200 ഉം, ഫാത്തിമ സഫ 1199 മാർക്കും നേടിയത് സ്കൂളിന് ഇരട്ടി മധുരമായി. മേമുണ്ട കുട്ടിയാടി മീത്തൽ വിനീതന്റെയും ഉഷയുടെയും മകളാണ് നയന. മുക്കാളി മെഹ്തജ് സാഹിൽ ടി കെയുടെയും ഫർഹത്തിന്റെയും മകളാണ് ഫാത്തിമ.

കഴിഞ്ഞ വര്‍ഷവും 90 ശതമാനത്തിന് മുകളിലായിരുന്നു സ്കൂളിലെ വിജയ ശതമാനം. 34 കുട്ടികള്‍ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയിരുന്നു. ഇത്തവണ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുന്ന കുട്ടികളുടെ എണ്ണം ഉയർത്താൻ സ്കൂളിന് സാധിച്ചു.

അതേസമയം എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി നൂറ് ശതമാനം വിജയം കെെവരിക്കാൻ സ്കൂളിന് കഴിഞ്ഞു. പരീക്ഷ എഴുതിയ 193 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് യോ​ഗ്യത നേടിയതോടെയാണ് സ്കൂളിന് മികച്ച വിജയം കെെവരിക്കാൻ സാധിച്ചത്. 50 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.