78 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്, ജില്ലയിൽ ഒന്നാമത്; 94 ശതമാനം വിജയവുമായി പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ


വടകര: ഹയർ സെക്കന്ററി പരീക്ഷയിൽ പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിന് 94 ശതമാനം വിജയം. സ്കൂളിൽ നിന്ന് പരീക്ഷ എഴുതിയവരിൽ 304 പേർ ഉന്നത പഠനത്തിന് യോ​ഗ്യത നേടി. 78 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിലെ സർക്കാർ സ്കൂളുകളിൽ എറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കെെവരിച്ചെന്ന നേട്ടവും പുത്തൂർ സ്കൂൾ സ്വന്തമാക്കി.

എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായ പതിനൊന്നാം തവണയും നൂറ് ശതമാനം വിജയമാണ് പുത്തൂർ ​ഗവ. ഹയർ സെക്കന്ററി സ്കൂളിന്. പരീക്ഷ എഴുതിയ 104 വിദ്യാർത്ഥികളും ഉന്നത വിജയത്തിന് യോ​ഗ്യത നേടി. 30 കുട്ടികൾ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഏഴോളം കുട്ടികൾ ഒമ്പത് വിഷയത്തിൽ എ പ്ലസ് നേടി മികവാർന്ന പ്രകടനം കാഴ്ചവെച്ചു.