കേരള മണ്‍പാത്രനിര്‍മാണ സമുദായ സഭ സംസ്ഥാന സമ്മേളനം വടകരയില്‍ ആരംഭിച്ചു; നാളെ ഉച്ചയ്ക്ക് പൊതു സമ്മേളനം


വടകര: കേരള മൺപാത്രനിർമ്മാണ സമുദായ സഭ പതിനാറാം സംസ്ഥാന സമ്മേളനം വടകരയിൽ ആരംഭിച്ചു. വടകര ടൗൺഹാളിൽ കെ.എം.എസ്.എസ്. സംസ്ഥാന പ്രസിഡൻ്റ് ബി സുബാഷ് ബോസ് ആറ്റുകാൽ പതാക ഉയർത്തി.

ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, ട്രഷറർ സി.കെ. ചന്ദ്രൻ, ആർ നാരായണൻ, പി. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഞായറാഴ്ച രാവിലെ ഒമ്പതിന് മുനിസിപ്പൽ ടൗൺ ഹാളിൽ കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും.

പകൽ രണ്ടിന് പൊതുസമ്മേളനം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.