ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരത്തിന് ദിവസവും എട്ട് മണിക്കൂര്‍ ഉറക്കം; എന്നാല്‍ ഏതെങ്കിലും സമയത്ത് ഉറങ്ങി തീര്‍ത്തതുകൊണ്ട് കാര്യമുണ്ടോ? വിശദമായറിയാം

രിയായ ഉറക്കം ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ പ്രധാനമാണ്. നന്നായി ഉറങ്ങിയാല്‍ മാത്രമേ നല്ല ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുള്ളു. എന്നാല്‍ ഈ ഉറക്കം എപ്പോഴെങ്കിവും ഉറങ്ങിത്തീര്‍ക്കുന്നത്‌കൊണ്ട് കാര്യമില്ല എന്നതാണ് വസ്തുത. എട്ട് മണിക്കൂര്‍ ഉറങ്ങുന്നവരായി നിരവധിപേര്‍ ഉണ്ടാവും എന്നാല്‍ ഇത് ശരിയായ രീതിയിലാണോ? ചിലർ വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേറ്റ് എട്ട് മണിക്കൂര്‍ ഉറങ്ങി എന്ന് തൃപ്തി വരുത്തുന്നവരായിരിക്കും. അല്ലെങ്കില്‍ മറ്റേതെങ്കിലും സമയങ്ങളില്‍ ഉറക്കം പൂര്‍ത്തിയാക്കുന്നവരായിരിക്കും. പക്ഷെ ശരിയായ ആരോഗ്യത്തിനു വേണ്ട ഉറക്കം ഇതൊന്നുമല്ല. രാത്രി 10 മണി മുതല്‍ രാവിലെ 6 മണിവരെയുള്ള ഉറക്കമാണ് ശരിയായ ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യാവശ്യമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മം മുടി എന്നിവയുടെയെല്ലാം ആരോഗ്യത്തിന് ഉറക്കം പ്രധാനമാണ്. ഉറക്കക്കുറവ് പ്രമേഹം, കൊളസ്‌ട്രോള്‍, ബിപി തുടങ്ങിയ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഹോര്‍മോണ്‍ തകരാറുകളുണ്ടാകും.

വൈകിക്കിടക്കുന്നതുകൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍

വൈകി കിടന്നാല്‍ എത്ര നേരം ഉറങ്ങിയാലും നല്ല ഉറക്കത്തിന്റെ ഗുണം ലഭിയ്ക്കുന്നില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാരണം ശരീരം പ്രവര്‍ത്തിക്കുന്നത് ഒരു സിര്‍കാഡിയന്‍ റിഥത്തിനടിസ്ഥാനത്തിലാണ്. അതായത് ഒരു ജൈവ ഘടികാരം. ശരീരത്തിന്റെ ക്ലോക്ക് എന്ന് പറയാം. ഇത് സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും അനുസരിച്ചാണ് ക്രമപ്പെടുത്തിയിരിയ്ക്കുന്നത്. ഇതിനാല്‍ തന്നെ ഇത് അനുസരിച്ച് നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നതാണ് ശരീരത്തിന് ഏറെ ഗുണകരമെന്ന് പറയുന്നു. എല്ലാ ചികിത്സാശാസ്ത്രങ്ങളും അംഗീകരിച്ചിട്ടുള്ള ഒന്നു കൂടിയാണ് നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുകയെന്ന ചിട്ട.

വൈകി എഴുന്നേല്‍ക്കുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍

ശരിയായ ആരോഗ്യത്തിന് വൈകി എഴുന്നേല്‍പ്പ് ഒട്ടും ഉത്തമമല്ല. വൈകി എഴുന്നേറ്റാല്‍ എത്ര സമയം ഉറങ്ങിട്ടാണെങ്കില്‍ പോലും ഊര്‍ജക്കുറവും ക്ഷീണവും ഉണ്ടാവുന്നതാണ്. ഒരു ദിവസത്തിന്റെ ഉണര്‍വും ഉന്മേഷവും ശരിയായി ലഭിക്കണമെങ്കില്‍ നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കേണ്ടതുണ്ട്. ഇത് ശരീരത്തിനും മനസിനും ഒരുപോലെ ഊര്‍ജം നല്‍കും. പല രോഗങ്ങളും തടയാന്‍ ഇതേറെ അത്യാവശ്യമാണ്. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ആരോഘ്യത്തിനും ഗുണകരവുമാണ്. ഇതിനാല്‍ തന്നെയും നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുക. കൂടിപ്പോയാല്‍ രാത്രി 11 വരെ മാത്രം ഉണര്‍ന്നിരിയ്ക്കുക. പത്തു മണിയോടെ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് ഏറെ ഗുണകരം. 5-6 മണിയ്ക്ക് ഉണരുന്നതും. ഈ ശീലം സ്വായത്തമാക്കിയാല്‍ ഉണ്ടാകുന്ന ഗുണം അനുഭവിച്ചറിയുന്നതാണ് കൂടുതല്‍ നല്ലത്.