‘വടകരയ്ക്ക് ആവശ്യമായത് വാങ്ങിച്ചെടുക്കും, പദ്ധതികള്‍ കൊണ്ടുവരും’; വടകരയിലെ വികസനപദ്ധതികള്‍ ചര്‍ച്ച ചെയ്ത് ജോണ്‍ ബ്രിട്ടാസിന്റെ ‘വികസന സംവാദം’


വടകര: ”വയനാട്ടിലും വടകരയിലുമെല്ലാം വന്യജീവി അക്രമണങ്ങള്‍ പതിവായപ്പോള്‍ കേന്ദ്രം വനം മന്ത്രിയെ കാണാന്‍ പോയ സംഘത്തില്‍ ഒരിക്കല്‍പ്പോലും കെ.മുരളീധരന്‍ ഉണ്ടായിരുന്നില്ലെന്ന്” ജോണ്‍ ബ്രിട്ടാസ് എം.പി. വടകരയില്‍ സംഘടിപ്പിച്ച വികസന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ വികസനവും കാര്‍ഷികമേഖലയിലെ പ്രതിസന്ധികളുമെല്ലാം ചര്‍ച്ച ചെയ്ത സംവാദത്തില്‍ വടകര ലോക്‌സഭാ മണ്ഡലത്തിലെ ജനപ്രതിനിധികള്‍ അവരുടെ സംശയങ്ങളും അനുഭവങ്ങളും പങ്കുവെച്ചു.

‘എല്ലാ മേഖലയിലും കേന്ദ്രവിഹിതം വന്‍തോതില്‍ കുറച്ച കാലമാണിത്. വികസിത രാജ്യങ്ങള്‍ ആരോഗ്യമേഖലയ്ക്കായി ജിഡിപിയുടെ നല്ല ശതമാനം നീക്കിവെക്കുമ്പോള്‍ ഇവിടെ അതില്ല. അങ്കണവാടികള്‍ക്കുള്ള ഫണ്ടും കുറച്ചു നാടിന് അര്‍ഹമായത് വാങ്ങിച്ചെടുക്കും. പദ്ധതികള്‍ കൊണ്ടുവരും, എന്നും, ഒപ്പമുണ്ടാകുമെന്നും കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

ജനപ്രതിനിധികള്‍ അടക്കം നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടി വടകരയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന വികസന പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

വടകര കൃഷ്ണ കൃപ ഓഡിറ്റോറയിത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ, പി. മോഹനന്‍, എം.കെ ഭാസ്‌കരന്‍, കെ.ടി കുഞ്ഞിക്കണ്ണന്‍, ടി.കെ രാജന്‍, രമേശന്‍ പാലേരി തുടങ്ങിയവര്‍ പങ്കെടുത്തു.