വടകരയില്‍ ജലബജറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് നഗരസഭ കണ്‍വെന്‍ഷന്‍; സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനം ഏറ്റെടുക്കുന്ന ആദ്യ നഗരസഭ


വടകര: വടകരയില്‍ ജലബജറ്റ് പ്രവര്‍ത്തനത്തനങ്ങള്‍ക്ക് തുടങ്ങി. സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ പദ്ധതിയുടെ ഭാഗമായി നവകേരളം കര്‍മ പദ്ധതിയില്‍ ഹരിതകേരളം മിഷന്റെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടപ്പിലാക്കാക്കുന്നത്. വടകര മുനിസിപ്പല്‍ തല കണ്‍വെന്‍ഷന്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി സജീവ് കുമാര്‍ അധ്യക്ഷനായി.

സിഡബ്ല്യൂആര്‍ഡിഎം സയന്റിസ്റ്റ് ഡോ. ബി വിവേക് ജലബജറ്റ് പ്രവര്‍ത്തനം നടപ്പിലാക്കേണ്ടത്തിന്റെ ആവശ്യം, പ്രവര്‍ത്തന ഘട്ടം എന്നിവയില്‍ വിഷയാവാതരണം നടത്തി. ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ ബിജു പദ്ധതി ഏകോപനത്തെക്കുറിച്ച് വിശദീകരിച്ചു.

മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, മുനിസിപ്പല്‍ സെക്രട്ടറി എന്‍ കെ ഹരീഷ്, ജലസേചനം, ഗ്രൗണ്ട് വാട്ടര്‍, വാട്ടര്‍ അതോറിറ്റി, കൃഷി, ആരോഗ്യം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍, മണലില്‍ മോഹനന്‍, നവകേരളം കര്‍മ പദ്ധതി ടെക്‌നിക്കല്‍ അസിസ്റ്റന്റ് വിവേക് വിനോദ്, നവകേരളം കര്‍മ പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍മാരായ പി ഷംന, ജി ആര്‍ രുദ്ര പ്രിയ, നവകേരളം കര്‍മ പദ്ധതി ഇന്റേണ്‍സ് അക്താബ് റോഷന്‍, ദൃശ്യ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

സ്ഥിരം സമിതി അധ്യക്ഷ എ.പി പ്രജിത സ്വാഗതം പറഞ്ഞു. സംസ്ഥാനത്ത് ജലബജറ്റ് പ്രവര്‍ത്തനം ഏറ്റെടുക്കുന്ന ആദ്യ നഗര സഭയാണ് വടകര.