സ്വാതന്ത്ര്യ സമര സേനാനിയും ഓര്‍ക്കാട്ടേരിയിലെ പ്രമുഖ സോഷ്യലിസ്റ്റുമായ കെ.വി.നാരായണന്‍ നായര്‍ അന്തരിച്ചു


ഓര്‍ക്കാട്ടേരി: സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ സോഷ്യലിസ്റ്റുമായ കെ.വി നാരായണന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു. ഗോവ-മയ്യഴി വിമോചന സമര നേതാവും സംസ്ഥാന മിനിമം വേജസ് കമ്മിറ്റി അംഗവുമായിരുന്നു. കൂടാതെ എച്ച്എംഎസ് മുന്‍ സംസ്ഥാന പ്രസിഡന്റും കര്‍ഷക തൊഴിലാളി യൂണിയന്‍, ചെങ്കല്‍- കരിങ്കല്‍ കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍ എന്നിവയുടെ മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്.

ഭാര്യ: ദാക്ഷായണി. മക്കള്‍: സുമതി (കോഴിക്കോട്), സോമസുന്ദരന്‍ (റിട്ട. കേരള ബാങ്ക്), തങ്കമണി, പുഷ്പ, ഇന്ദിര, വിദ്യാധരന്‍ (സിഎം ഹോസ്പിറ്റല്‍ വടകര).

മരുമക്കള്‍: പത്മനാഭന്‍ (റിട്ട. ഇന്‍സ്‌പെക്ടര്‍ എക്‌സൈസ്), നിഷ, ദാമോദരന്‍, സുരേന്ദ്രന്‍ (റിട്ട. ആര്‍പിഎഫ്), ജയ, പരേതനായ രാജന്‍.