ഓര്‍ക്കാട്ടേരിയില്‍ കാര്‍ തട്ടി ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്; കാര്‍ ഉടമ പിടിയില്‍


ഓര്‍ക്കാട്ടേരി: ഗവണ്‍മെന്റ് ആശുപത്രിക്ക് മുന്‍വശം ഇന്നോവ കാര്‍ ബൈക്കിനിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഓര്‍ക്കാട്ടേരി വൈക്കിലശ്ശേരി റോഡ് കേക്ക് ട്രീറ്റ് ബേ്ക്കറി ഉടമയും ഭാര്യയുമാണ് അപകടത്തില്‍പ്പെട്ടത്.

ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിനെ ഇന്നോവ കാര്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ശേഷം കാര്‍ നിര്‍ത്താതെ പോയി.

എന്നാല്‍ ഇന്നോവ ഓര്‍ക്കാട്ടേരി കളിയാമ്പള്ളി പരിസരത്ത് നിന്നും പ്രദേശവാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പരിക്കേറ്റ ദമ്പതികളെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എടച്ചേരി പോലീസ് കേസെടുത്തു.