Tag: car accident

Total 14 Posts

പേരാമ്പ്രയില്‍ കാര്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്രയില്‍ കാര്‍ പിക്കപ്പ് വാനില്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകീട്ട് 3 മണിയോടെയാണ് സംഭവം. പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയ്ക്ക് സമീപം ബൈപ്പാസ് ജംഗ്ഷനില്‍ വച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും പിക്കപ്പിലുണ്ടായിരുന്ന ഒരാള്‍ക്ക് തലയ്ക്കും പരിക്കേറ്റതായാണ് വിവരം. കക്കാട് ഭാഗത്ത് നിന്ന് വന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍ വന്ന് ഇടിക്കുകയായിരുന്നെന്നാണ്

കുണ്ടുതോട്ടില്‍ കാര്‍ തലകീഴായ് മറിഞ്ഞ് അപകടം; യാത്രക്കാര്‍ക്ക് പരിക്ക്

കുറ്റ്യാടി: കുണ്ടുതോട്ടില്‍ കാര്‍ തലകീഴായ് മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാരായ മൂന്നുപേര്‍ക്ക് നിസ്സാരപരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അതിവേഗത്തില്‍ വന്ന കാര്‍ തോട്ടക്കാട് മുക്കില്‍വെച്ച് മറിയുകയായിരുന്നു. തൊട്ടില്‍പ്പാലത്തുനിന്ന് വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശങ്ങളില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് അപകടരമായ രീതിയില്‍ യാത്ര നടത്തുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ടെന്നും ഇതിനെതിരേ നടപടി വേണമെന്നും നാട്ടുകാര്‍ പറയുന്നു.

അയനിക്കാട് നാല് കാറുകള്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ക്ക് പരിക്ക്

പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് നാല് കാറുകള്‍ അപകടത്തില്‍പ്പെട്ടു. 24ാം മൈലില്‍ എം.എല്‍.പി സ്‌കൂളിന് സമീപം ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം.   അപകടത്തില്‍ കാര്‍ യാത്രികയായ സ്ത്രീയ്ക്ക് പരിക്കുണ്ട്. എം.എല്‍.പി സ്‌കൂളിന് മുന്നിലായി ദേശീയപാതയില്‍ നിന്നും സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഇടുങ്ങിയ ഇറക്കത്തിലാണ് അപകടമുണ്ടായത്. വടകര ഭാഗത്തേക്ക് പോകുകയായിരുന്നു കാറുകള്‍. മുന്നിലെ കാര്‍ പെട്ടെന്ന്

പേരാമ്പ്ര ബൈപാസില്‍ കാര്‍ വയലിലേക്ക് മറിഞ്ഞ് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്, ആറ് ദിവസം പ്രായമായ കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

പേരാമ്പ്ര: ബൈപാസില്‍ കാര്‍ അപകടത്തില്‍പെട്ട് അഞ്ച് പേര്‍ക്ക് പരിക്ക്. ആറ് ദിവസം പ്രായമായ കൈക്കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. കുറ്റ്യാടി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തുള്ള വയലിലേക്ക് മറിയുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പ്രസവം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന

ഓര്‍ക്കാട്ടേരിയില്‍ കാര്‍ തട്ടി ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്; കാര്‍ ഉടമ പിടിയില്‍

ഓര്‍ക്കാട്ടേരി: ഗവണ്‍മെന്റ് ആശുപത്രിക്ക് മുന്‍വശം ഇന്നോവ കാര്‍ ബൈക്കിനിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഓര്‍ക്കാട്ടേരി വൈക്കിലശ്ശേരി റോഡ് കേക്ക് ട്രീറ്റ് ബേ്ക്കറി ഉടമയും ഭാര്യയുമാണ് അപകടത്തില്‍പ്പെട്ടത്. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിനെ ഇന്നോവ കാര്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ശേഷം കാര്‍ നിര്‍ത്താതെ പോയി. എന്നാല്‍ ഇന്നോവ ഓര്‍ക്കാട്ടേരി കളിയാമ്പള്ളി പരിസരത്ത് നിന്നും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് രണ്ട് യാത്രക്കാര്‍ക്ക് പരിക്ക്; ഒരാള്‍ കോഴിക്കോട് സ്വദേശിനി

മലപ്പുറം: കാര്‍ നിയന്ത്രണം വിട്ട് കാല്‍നട യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്. കോഴിക്കോട് മാവൂര്‍ സ്വദേശിനി ആഷിത, തിരുവനന്തപുരം സ്വദേശിനി അപര്‍ണ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മലപ്പുറം വാഴക്കാട് എസ്.ബി.എ ബാങ്കിന് സമീപത്തായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഴക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരാണ് പരിക്കേറ്റ രണ്ടു പേരും.  

കുറ്റ്യാടിയില്‍ സ്‌ക്കൂള്‍ മതില്‍ ഇടിഞ്ഞ് കാറിലേക്ക് വീണു; നാല് വയസുള്ള കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി

കുറ്റ്യാടി: കുറ്റ്യാടിയില്‍ സ്‌ക്കൂള്‍ മതില്‍ ഇടിഞ്ഞ് കാര്‍ തകര്‍ന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. കുറ്റ്യാടി കെഇടി പബ്ലിക്ക് സ്‌ക്കൂളിന്റെ ചെങ്കല്‍ മതിലാണ് ഇടിഞ്ഞു വീണത്. സ്‌ക്കൂളിലേക്ക് വിദ്യാര്‍ത്ഥിയെ ഇറക്കാന്‍ വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ മഴയെത്തുടര്‍ന്നാണ് മതില്‍ ഇടിഞ്ഞു വീണത്‌. ഏതാണ്ട് ഒമ്പതടിയോളം പൊക്കമുള്ള മതിലാണ് ഇടിഞ്ഞു വീണത്. കാര്‍ മതിലിന് സമീപത്തെ റോഡില്‍ നിര്‍ത്തി

അയനിക്കാട് ദേശീയ പാതയില്‍ കാര്‍ അപകടത്തില്‍പ്പെട്ടു

അയനിക്കാട്: അയനിക്കാട് ദേശീയ പാതയിൽ വിക്ടറി ടൈല്‍സിന് സമീപം കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് വൈകുന്നേരം 4.30ന് ശേഷമായിരുന്നു സംഭവം. വടകര ഭാഗത്തു നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിന് സൈഡിലായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഭിത്തിയില്‍ വന്നിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാര്‍ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും

കോഴിക്കോട് കാറുകൾ കൂട്ടിയിടിച്ച് തീപിടുത്തം; ഒരു കാർ പൂർണ്ണമായും രണ്ടാമത്തേത് ഭാഗികമായും കത്തിനശിച്ചു

കോഴിക്കോട്: നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. എതിർദിശയിൽ വന്ന കാറുകളാണ് അപകടതതിൽപെട്ടത്. കോട്ടൂളിയിൽ രാത്രിയോടെയാണ് സംഭവം. അപകടത്തിൽ ഒരു കാർ പൂർണ്ണമായും കത്തിയമർന്നു. രണ്ടാമത്തെ കാർ ഭാഗികമായി കത്തിനശിച്ചു. കാറിലുണ്ടായിരുന്നുവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ കത്തിയ കാറിലെ ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

അഴിയൂർ ദേശീയ പാതയിൽ വാഹനാപകടം; അപകടത്തിൽപ്പെട്ടത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം

വടകര: അഴിയൂരിൽ ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കർണാടകയിൽനിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തീർത്ഥാടകരായ യാത്രക്കാർക്കും പിക്കപ്പ് വാനിന്റെ ഡ്രൈവർക്കും പരുക്കേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മാഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പ്പനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.