അഴിയൂർ ദേശീയ പാതയിൽ വാഹനാപകടം; അപകടത്തിൽപ്പെട്ടത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം


വടകര: അഴിയൂരിൽ ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കർണാടകയിൽനിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തീർത്ഥാടകരായ യാത്രക്കാർക്കും പിക്കപ്പ് വാനിന്റെ ഡ്രൈവർക്കും പരുക്കേറ്റു.

ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മാഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പ്പനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങള്‍ ദേശീയപാതയില്‍ നിന്നും പൊലീസ് ഇടപെട്ട് മാറ്റുകയും ഗതാഗത തടസം ഒഴിവാക്കുകയും ചെയ്തു.