Tag: car accident

Total 14 Posts

കുറ്റ്യാടി ചുരത്തിൽ വീണ്ടും വാഹനാപകടം; രണ്ട് കാറുകൾ അപകടത്തിൽപെട്ടു, രണ്ട് പേർക്ക് പരിക്ക്

തൊട്ടിൽപ്പാലം: വയനാട്ടിൽനിന്ന്‌ പക്രംതളം ചുരത്തിൽ വാഹനാപകടം. ചുരമിറങ്ങി വരികയായിരുന്ന രണ്ട് വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. ബത്തേരി ഭാഗത്തുനിന്ന്‌ കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ചാത്തങ്കോട്ടുനട കുരിശു പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ചെന്നിടിക്കുകയായിരുന്നു. അപകടത്തിൽ കാർ ഏറക്കുറെ പൂർണമായി തകർന്നു. കാറിലുണ്ടായിരുന്ന ബത്തേരി സ്വദേശികളായ അബൂബക്കർ, ഭാര്യ

തിരുവള്ളൂർ ചാനിയംകടവ് റോഡിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

വടകര: തിരുവള്ളൂർ ചാനിയംകടവ് റോഡിൽ വാഹനാപകടം. ഇടിയുടെ ആഘാതത്തിൽ കാർമറിഞ്ഞു രണ്ടുപേർക്ക്  പരിക്ക്. ഇന്ന് രാവിലെ ഏഴോടെ തിരുവള്ളൂർ അപ്പുബസാറിൽ ആണ് വാഹനാപകടം. സ്കൂട്ടറും ആണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ ഇരുവരെയും വടകര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കുന്നമംഗലം കാരന്തൂരില്‍ സ്‌കൂട്ടര്‍ കാറിലിടിച്ച് തെറിച്ചു വീണു; യാത്രികനായിരുന്ന യുവാവ് ബസ്സിനടിയില്‍ പെട്ട് മരിച്ചു

കുന്നമംഗലം: കാരന്തൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാരന്തൂര്‍ ചേനത്ത് മുനീറിന്റെ മകന്‍ മുഹമ്മദ് അഫ്ലഹ്(19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ കാരന്തൂര്‍ പാലക്കല്‍ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. കാരന്തൂരിലേക്ക് പോവുകയായിരുന്ന അഫ്ലഹ് സഞ്ചരിച്ച സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്നു കാറില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ അഫ്ലഹ് കുന്നമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിനടിയില്‍ അകപ്പെട്ടു. ഉടന്‍

കണ്ണൂരില്‍ ഡ്രെെവിം​ഗ് പഠനത്തിനിടെ കാര്‍ കിണറ്റില്‍ വീണ് അപകടം: അച്ഛന് പിന്നാലെ മകനും മരിച്ചു

കണ്ണൂര്‍: ആലക്കോട് നെല്ലിക്കുന്നില്‍ കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകനും മരിച്ചു. നെല്ലിക്കുന്ന് സ്വദേശിയായ താരാമംഗലത്ത് മാത്തുക്കുട്ടി (58), മകന്‍ വിന്‍സ് മാത്യു (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടെടുക്കുന്നതിനിടെയായിരുന്നു അപകടം. മാത്തുക്കുട്ടിയെ പുറകിലെ സീറ്റിലിരുത്തി വിന്‍സായിരുന്നു കാര്‍ ഓടിച്ചത്.