കുണ്ടുതോട്ടില്‍ കാര്‍ തലകീഴായ് മറിഞ്ഞ് അപകടം; യാത്രക്കാര്‍ക്ക് പരിക്ക്


കുറ്റ്യാടി: കുണ്ടുതോട്ടില്‍ കാര്‍ തലകീഴായ് മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാരായ മൂന്നുപേര്‍ക്ക് നിസ്സാരപരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

അതിവേഗത്തില്‍ വന്ന കാര്‍ തോട്ടക്കാട് മുക്കില്‍വെച്ച് മറിയുകയായിരുന്നു. തൊട്ടില്‍പ്പാലത്തുനിന്ന് വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശങ്ങളില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് അപകടരമായ രീതിയില്‍ യാത്ര നടത്തുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ടെന്നും ഇതിനെതിരേ നടപടി വേണമെന്നും നാട്ടുകാര്‍ പറയുന്നു.