ചെരണ്ടത്തൂര്‍ എടത്തുംകര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സേലത്ത് അന്തരിച്ചു


ചെരണ്ടത്തൂർ: ചെരണ്ടത്തൂര്‍ എടത്തുംകര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സേലത്ത് അന്തരിച്ചു. കുഴിച്ചാലില്‍ കെ.സി അശോകൻ ആണ് മരിച്ചത്. അമ്പത്തിമൂന്ന് വയസായിരുന്നു.

ചെന്നൈ രാമപുരം ചോയ്‌സ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഇന്നലെ നാട്ടിലേക്ക് ട്രെയിനില്‍ വരുന്നതിനിടെ സേലത്ത് വച്ച് നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസ് സേലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്ത്‌ വര്‍ഷത്തിലധികമായി ചെന്നൈയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

അച്ഛന്‍: പരേതനായ കുഴിച്ചാലില്‍ പൊക്കന്‍. അമ്മ: പരേതയായ മാത. ഭാര്യ: സീന, മകൾ: അവിഷ്ണ. സഹോദരിമാർ: പരേതയായ വിമല, മോളി (വെള്ളൂക്കര).