Category: പയ്യോളി

Total 335 Posts

തുറയൂരില്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം; ഇന്ന് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

പയ്യോളി: ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളികള്‍. പേരാമ്പ്ര-പയ്യോളി-വടകര-കൊയിലാണ്ടി-വടകര റൂട്ടിലാണ് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്. ആരോമല്‍ ബസ് ഡ്രൈവര്‍ പയ്യോളി ആവിക്കല്‍ സ്വദേശി സായിവിന്റെ കാട്ടില്‍ രൂപേഷിനാണ് ഇന്നലെ രാത്രി 8മണിയോടെ മര്‍ദ്ദനമേറ്റത്. ഇയാള്‍ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയില്‍ ചികിത്സ

നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിലേല്‍പ്പിച്ചു; സ്‌കൂട്ടറില്‍ കടത്തിയ 18 കുപ്പി മാഹി മദ്യവുമായി തിക്കോടി സ്വദേശിയായ യുവാവ് പിടിയില്‍

പയ്യോളി: തിക്കോടിയില്‍ മദ്യം കടത്തിയ യുവാവിനെ പോലീസ് പിടികൂടി. തിക്കോടി പാലോളി വീട്ടില്‍ ജാന്‍ ചന്ദ്രനെയാണ് പയ്യോളി പോലീസ് പിടികൂടിയത്. ബുധനാഴ്ച്ച രാവിലെ 10.30 യോടെയാണ് സംഭവം. മാഹി നിര്‍മ്മിത 500 മില്ലി ലിറ്ററിന്റെ 18 കുപ്പികളാണ് യുവാവില്‍ നിന്നും പിടികൂടിയത്. തിക്കോടി കോടിക്കല്‍ കടപ്പുറത്ത് വച്ച് സ്‌കൂട്ടറില്‍ സുക്ഷിച്ച മദ്യാവുമായെത്തിയ യുവാവിനെ നാട്ടുകാര്‍ തടഞ്ഞ്

അയനിക്കാട് കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; കോട്ടക്കല്‍ സ്വദേശിയായ യുവാവിന് പരിക്ക്

പയ്യോളി: പയ്യോളി കൊളാവിപ്പാലം റോഡില്‍ അയനിക്കാട് വിദ്യാനികേതന്‍ സ്‌കൂളിന് സമീപം കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്. കോട്ടക്കല്‍ ചൂളപ്പറമ്പത്ത് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. ബുധനാഴ്ച്ച രാവിലെ 11.30 യോടെയാണ് അപകടം. കോട്ടക്കലില്‍ നിന്നും പയ്യോളിയിലേക്ക് വരുന്നതിനിടെ വിദ്യാനികേതന് വടക്കുഭാഗത്തെ റോഡിലെ വളവില്‍ വെച്ച് എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍

തിക്കോടിയിലെ ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ചുള്ള അപകടം; മരിച്ചയാളെ തിരിച്ചറിഞ്ഞു

തിക്കോടി: തിക്കോടി ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ചുള്ള അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. അയനിക്കാട് മഠത്തില്‍ മുക്ക് നജീബ് ആണ് മരണപ്പെട്ടത്. അറുപത് വയസായിരുന്നു. അപകടത്തില്‍ ടാങ്കര്‍ ലോറി ബൈക്ക് യാത്രികന്റെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. പൊലീസ് എത്തിയാണ് ലോറിക്കടയില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. തിക്കോടി കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വ്വീസ് റോഡിലാണ് അപകടം നടന്നത്. മൃതദേഹം കൊയിലാണ്ടി താലൂക്ക്

തിക്കോടി ടൗണില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

തിക്കോടി: തിക്കോടി ടൗണില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. കെ.എല്‍. 56 എഫ് 5705 എന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി ബൈക്ക് യാത്രികനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അയനിക്കാട് സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ ടാങ്കര്‍ ലോറി ബൈക്ക്

‘പ്രധാന മന്ത്രിയെ വിമര്‍ശിച്ചാല്‍ കത്തി കയറ്റും’; കെ.വി.സജയ്ക്കെതിരായ സംഘപരിവാര്‍ വധഭീഷണി; വടകര സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു

പയ്യോളി: സംഘപരിവാര്‍ വധഭീഷണിക്കെതിരെ സാഹിത്യ നിരൂപകനും മടപ്പള്ളി ഗവ.കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമായ കെ.വി സജയ്. വടകര ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പയ്യോളി പോലീസ് കേസെടുത്തു. വടകര സ്വദേശിയായ ഡോ. ജയകൃഷ്ണനെതിരെ അനധികൃതമായി തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് ജനത ലൈബ്രറി മണിയൂര്‍ യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച

അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ ഒരു നാട്; ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച പയ്യോളി സ്വദേശികളായ കുട്ടികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

മലപ്പുറം: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഭാരതപ്പുഴയില്‍ മുങ്ങി മരിച്ച പയ്യോളി സ്വദേശികളായ കുട്ടികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സഹോദരിമാരുടെ മക്കളായ ഇരുവരെയും ഒരുമിച്ച് അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുളള സഹോദരി ഇന്ദിരയുടെ വീട്ടില്‍ സംസ്‌ക്കരിച്ചു. പയ്യോളി അയനിക്കാട് താഴെ കുനിയില്‍ മോളിയുടെ മകന്‍ അയുര്‍ എം.രാജ്, സഹോദരി ഇന്ദിരയുടെ മകന്‍ അഷിന്‍ ഐ രമേഷ് എന്നിവരാണ്

കുറ്റിപ്പുറം തവനൂരില്‍ കളിക്കുന്നതിനിടെ ക്ഷേത്രക്കുളത്തില്‍ വീണു; പയ്യോളി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

പയ്യോളി: കുറ്റിപ്പുറം തവനൂരില്‍ പയ്യോളി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഇരിങ്ങല്‍ എസ്.പി രമേശന്റെയും (മുന്‍ പയ്യോളി പഞ്ചായത്തംഗം) അയനിക്കാട് താഴെക്കുനിയില്‍ ഇന്ദിര (മുന്‍ പയ്യോളി പഞ്ചായത്ത് പ്രസിഡന്റ്)യുടെയും മകന്‍ എസ്.പി അഷിന്‍ ഐ രമേശ് (11), പരേതനായ, ഫറൂഖ് പ്രബോധിനി ബസ് സ്റ്റോപ്പിന് സമീപം ചേലൂര്‍ കുപ്പാടന്‍ സി.കെ രാജേഷിന്റെയും അയനിക്കാട് താഴെക്കുനിയില്‍ മോളിയുടെയും മകന്‍

തിക്കോടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുളളറ്റ് കാണാതായതായി പരാതി

തിക്കോടി: തിക്കോടിയില്‍ വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. തിക്കോടി മൊക്കുളത്തില്‍ സ്വദേശിയായ രമേശിന്റെ റോയല്‍ എന്‍ഫീല്‍ഡ് ( KL. 56 T. 9473 ) എന്ന ബൈക്കാണ് മോഷണം പോയത്. ശനിയാഴ്ച്ച വൈകീട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പുലര്‍ച്ചയോടെയാണ് കാണാതായത്. നിലവില്‍ പയ്യോളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബൈക്ക് കണ്ടുകിട്ടുന്നവര്‍ പോലീസ് സ്റ്റേഷനിലോ

അയനിക്കാട് നാല് കാറുകള്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ക്ക് പരിക്ക്

പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് നാല് കാറുകള്‍ അപകടത്തില്‍പ്പെട്ടു. 24ാം മൈലില്‍ എം.എല്‍.പി സ്‌കൂളിന് സമീപം ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം.   അപകടത്തില്‍ കാര്‍ യാത്രികയായ സ്ത്രീയ്ക്ക് പരിക്കുണ്ട്. എം.എല്‍.പി സ്‌കൂളിന് മുന്നിലായി ദേശീയപാതയില്‍ നിന്നും സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഇടുങ്ങിയ ഇറക്കത്തിലാണ് അപകടമുണ്ടായത്. വടകര ഭാഗത്തേക്ക് പോകുകയായിരുന്നു കാറുകള്‍. മുന്നിലെ കാര്‍ പെട്ടെന്ന്