Category: പയ്യോളി

Total 341 Posts

തിക്കോടി ടൗണില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

തിക്കോടി: തിക്കോടി ടൗണില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. കെ.എല്‍. 56 എഫ് 5705 എന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി ബൈക്ക് യാത്രികനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അയനിക്കാട് സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ ടാങ്കര്‍ ലോറി ബൈക്ക്

‘പ്രധാന മന്ത്രിയെ വിമര്‍ശിച്ചാല്‍ കത്തി കയറ്റും’; കെ.വി.സജയ്ക്കെതിരായ സംഘപരിവാര്‍ വധഭീഷണി; വടകര സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു

പയ്യോളി: സംഘപരിവാര്‍ വധഭീഷണിക്കെതിരെ സാഹിത്യ നിരൂപകനും മടപ്പള്ളി ഗവ.കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമായ കെ.വി സജയ്. വടകര ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പയ്യോളി പോലീസ് കേസെടുത്തു. വടകര സ്വദേശിയായ ഡോ. ജയകൃഷ്ണനെതിരെ അനധികൃതമായി തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് ജനത ലൈബ്രറി മണിയൂര്‍ യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച

അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ ഒരു നാട്; ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച പയ്യോളി സ്വദേശികളായ കുട്ടികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

മലപ്പുറം: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഭാരതപ്പുഴയില്‍ മുങ്ങി മരിച്ച പയ്യോളി സ്വദേശികളായ കുട്ടികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സഹോദരിമാരുടെ മക്കളായ ഇരുവരെയും ഒരുമിച്ച് അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുളള സഹോദരി ഇന്ദിരയുടെ വീട്ടില്‍ സംസ്‌ക്കരിച്ചു. പയ്യോളി അയനിക്കാട് താഴെ കുനിയില്‍ മോളിയുടെ മകന്‍ അയുര്‍ എം.രാജ്, സഹോദരി ഇന്ദിരയുടെ മകന്‍ അഷിന്‍ ഐ രമേഷ് എന്നിവരാണ്

കുറ്റിപ്പുറം തവനൂരില്‍ കളിക്കുന്നതിനിടെ ക്ഷേത്രക്കുളത്തില്‍ വീണു; പയ്യോളി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

പയ്യോളി: കുറ്റിപ്പുറം തവനൂരില്‍ പയ്യോളി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഇരിങ്ങല്‍ എസ്.പി രമേശന്റെയും (മുന്‍ പയ്യോളി പഞ്ചായത്തംഗം) അയനിക്കാട് താഴെക്കുനിയില്‍ ഇന്ദിര (മുന്‍ പയ്യോളി പഞ്ചായത്ത് പ്രസിഡന്റ്)യുടെയും മകന്‍ എസ്.പി അഷിന്‍ ഐ രമേശ് (11), പരേതനായ, ഫറൂഖ് പ്രബോധിനി ബസ് സ്റ്റോപ്പിന് സമീപം ചേലൂര്‍ കുപ്പാടന്‍ സി.കെ രാജേഷിന്റെയും അയനിക്കാട് താഴെക്കുനിയില്‍ മോളിയുടെയും മകന്‍

തിക്കോടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുളളറ്റ് കാണാതായതായി പരാതി

തിക്കോടി: തിക്കോടിയില്‍ വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. തിക്കോടി മൊക്കുളത്തില്‍ സ്വദേശിയായ രമേശിന്റെ റോയല്‍ എന്‍ഫീല്‍ഡ് ( KL. 56 T. 9473 ) എന്ന ബൈക്കാണ് മോഷണം പോയത്. ശനിയാഴ്ച്ച വൈകീട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പുലര്‍ച്ചയോടെയാണ് കാണാതായത്. നിലവില്‍ പയ്യോളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബൈക്ക് കണ്ടുകിട്ടുന്നവര്‍ പോലീസ് സ്റ്റേഷനിലോ

അയനിക്കാട് നാല് കാറുകള്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ക്ക് പരിക്ക്

പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് നാല് കാറുകള്‍ അപകടത്തില്‍പ്പെട്ടു. 24ാം മൈലില്‍ എം.എല്‍.പി സ്‌കൂളിന് സമീപം ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം.   അപകടത്തില്‍ കാര്‍ യാത്രികയായ സ്ത്രീയ്ക്ക് പരിക്കുണ്ട്. എം.എല്‍.പി സ്‌കൂളിന് മുന്നിലായി ദേശീയപാതയില്‍ നിന്നും സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഇടുങ്ങിയ ഇറക്കത്തിലാണ് അപകടമുണ്ടായത്. വടകര ഭാഗത്തേക്ക് പോകുകയായിരുന്നു കാറുകള്‍. മുന്നിലെ കാര്‍ പെട്ടെന്ന്

പയ്യോളി ബസ്സ് സ്റ്റാന്‍ഡിന് സമീപം സ്‌കൂട്ടര്‍ ബസ്സിനടിയില്‍പ്പെട്ട് അപകടം; അത്ഭുതകരമായി രക്ഷപ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന്‍

പയ്യോളി: സ്‌കൂട്ടര്‍ ബസ്സിനടിയില്‍പ്പെട്ട് അപകടം. അത്ഭുതകരമായി നിസ്സാര പരിക്കുകളോടെ സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെട്ടു. പയ്യോളി ബസ് സ്റ്റാന്‍ഡിന് സമീപം ഇന്നലെ വൈകീട്ട് അറ് മണിക്കാണ് സംഭവം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ അമിതവേഗതയില്‍ സ്റ്റാന്‍ഡിലേക്ക് കയറ്റിയ ബസ്സ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കൊയിലാണ്ടിയില്‍ നിന്നും വടകരഭാഗത്തേക്ക് പോകുന്ന ബസ്സാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍

അമൃത എക്സ്പ്രസില്‍ യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം; ഇരിങ്ങല്‍ സ്വദേശി അറസ്റ്റില്‍

പയ്യോളി: അമൃത എക്സ്പ്രസില്‍ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ ഇരിങ്ങല്‍ സ്വദേശി അഭിലാഷ് അറസ്റ്റില്‍. ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍വെച്ച് ഇയാള്‍ ഇരുപത്തിനാലുകാരിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതി കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മധുരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന അമൃത എക്സ്പ്രസ് കോട്ടയം വിട്ടപ്പോഴായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ

തിക്കോടി കോടിക്കല്‍ സ്വദേശിയായ യുവതി ഖത്തറില്‍ അന്തരിച്ചു

തിക്കോടി: തിക്കോടി കോടിക്കല്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു. അങ്ങേക്കര വളപ്പില്‍ താമസിക്കും ചേരാന്റവിട അന്‍സിതയാണ് മരിച്ചത്. ഇരുപത്തിയൊമ്പത് വയസായിരുന്നു. ഭര്‍ത്താവ്: തിക്കോടി പഞ്ചായത്ത് ഖത്തര്‍ കെഎംസിസി സെക്രട്ടറി സുനൈദ്. ഉപ്പ: പള്ളിത്തര പടിക്കുതാഴ നാസിഫ്. ഉമ്മ: ഹസീന. മകള്‍: സയ സുനൈദ്. സഹോദരങ്ങള്‍: അന്‍സാര്‍(ഖത്തര്‍), നാഫി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

ഒരു വ്യക്തി, ഒരേദിവസം രണ്ട് ഒന്നാം റാങ്ക്; അയനിക്കാട് സ്വദേശി രാഗേഷ് കുമാറിന് പി.എസ്.സി പരീക്ഷയില്‍ ഇരട്ട വിജയം

പയ്യോളി: അയനിക്കാട് സ്വദേശി എന്‍.രാഗേഷ് കുമാറിന് പി.എസ്.ഇ പരീക്ഷയില്‍ ഇരട്ട വിജയം. രണ്ട് പരീക്ഷകളില്‍ ഒരേദിവസം ഒന്നാം റാങ്ക് നേടിയിരിക്കുകയാണ് രാഗേഷ്. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കാസര്‍കോഡ് ജില്ലയില്‍ ഒന്നാം റാങ്കും സംസ്ഥാന തല പരീക്ഷയില്‍ കമ്പനി ബോര്‍ഡ് എല്‍.ജി.എസില്‍ ഒന്നാം റാങ്കുമാണ് രാഗേഷ് നേടിയത്. സൈന്യത്തില്‍ നിന്നും റിട്ടയര്‍ ചെയ്തശേഷമാണ് രാഗേഷ് പി.എസ്.സി കാര്യമായി