തിക്കോടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുളളറ്റ് കാണാതായതായി പരാതി


തിക്കോടി: തിക്കോടിയില്‍ വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. തിക്കോടി മൊക്കുളത്തില്‍ സ്വദേശിയായ രമേശിന്റെ റോയല്‍ എന്‍ഫീല്‍ഡ് ( KL. 56 T. 9473 ) എന്ന ബൈക്കാണ് മോഷണം പോയത്.

ശനിയാഴ്ച്ച വൈകീട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പുലര്‍ച്ചയോടെയാണ് കാണാതായത്. നിലവില്‍ പയ്യോളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബൈക്ക് കണ്ടുകിട്ടുന്നവര്‍ പോലീസ് സ്റ്റേഷനിലോ താഴെ തന്നിരിക്കുന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. നമ്പര്‍: 9946605090, 9495030572.