തിക്കോടി ടൗണില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു


തിക്കോടി: തിക്കോടി ടൗണില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരണപ്പെട്ടു.

കെ.എല്‍. 56 എഫ് 5705 എന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി ബൈക്ക് യാത്രികനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അയനിക്കാട് സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.

അപകടത്തില്‍ ടാങ്കര്‍ ലോറി ബൈക്ക് യാത്രികന്റെ ദേഹത്തിലൂടെ കയറി ഇറങ്ങി. തിക്കോടി കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വ്വീസ് റോഡിലാണ് അപകടം നടന്നത്.