തിക്കോടിയിലെ ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ചുള്ള അപകടം; മരിച്ചയാളെ തിരിച്ചറിഞ്ഞു


തിക്കോടി: തിക്കോടി ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ചുള്ള അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. അയനിക്കാട് മഠത്തില്‍ മുക്ക് നജീബ് ആണ് മരണപ്പെട്ടത്. അറുപത് വയസായിരുന്നു.

അപകടത്തില്‍ ടാങ്കര്‍ ലോറി ബൈക്ക് യാത്രികന്റെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. പൊലീസ് എത്തിയാണ് ലോറിക്കടയില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. തിക്കോടി കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വ്വീസ് റോഡിലാണ് അപകടം നടന്നത്.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.