കളരിപ്പയറ്റ് രംഗത്തെ സമഗ്രസംഭാവനയ്ക്ക് അംഗീകാരം; കടത്തനാട് മുകുന്ദൻ ഗുരുക്കൾക്ക്‌ ഫോക്‌ലോർ അക്കാദമി അവാര്‍ഡ്


വടകര: കളരിപ്പയറ്റ് രംഗത്തെ പ്രശസ്തന്‍ പുറമേരി സ്വദേശി മുകുന്ദന്‍ ഗുരുക്കള്‍ക്ക് ഫോക്‌ലോർ അക്കാദമി അവാര്‍ഡ്. കളരിപ്പയറ്റ് രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് അവാര്‍ഡ്.

കളരി ആചാര്യന്‍ വളപ്പില്‍ കരുണ്‍ ഗുരുക്കളുടെ ശിക്ഷ്യനായ മുകുന്ദന്‍ 35 വര്‍ഷമായി പുറമേരിയില്‍ കളരി നടത്തുന്നുണ്ട്. ഇതിനു പുറമെ കണ്ണൂര്‍ കുന്നോത്ത് പറമ്പിലും സ്വന്തമായി കളരി സംഘമുണ്ട്.

കേന്ദ്ര, കേരള സാംസ്‌കാരിക വകുപ്പുകളുടെ ക്ഷണപ്രകാരം വിവിധ സംസ്ഥാനങ്ങളിലും യൂറോപ്പിലും കളരിപ്പയറ്റ് അവതരിപ്പിച്ചിട്ടുണ്ട്. കളരിക്ക് പുറമെ കുട്ടികള്‍ക്ക് കോല്‍ക്കളി പരീശിലനവും നല്‍കുന്നുണ്ട്.