ദേശീയപാത വികസനം: നാദാപുരം റോഡില്‍ അനുവദിച്ച അടിപ്പാത ഹൈസ്‌ക്കൂള്‍ റോഡ് ജംഗ്ഷനില്‍ നിര്‍മ്മിക്കുക; സായാഹ്ന ധര്‍ണ സംഘടിപ്പിച്ച് ജനചേതന റസിഡന്‍സ് അസോസിയേഷന്‍


നാദാപുരം റോഡ്‌: ദേശീയപാത വികസനത്തിന്റെ ഭാഗമായി നാദാപുരം റോഡില്‍ അനുവദിച്ച അടിപ്പാത ഹൈസ്‌ക്കൂള്‍ റോഡ് ജംഗ്ഷനില്‍ പണിയണം എന്നാവശ്യപ്പെട്ട് ജനചേതന റസിഡന്‍സ് അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ ഉദ്ഘാടനം ചെയ്തു.

നാദാപുരം ടൗണിന് വടക്ക് 400 മീറ്റര്‍ അകലെയായി അടിപ്പാത നിര്‍മ്മിക്കാനാണ് നാഷണല്‍ ഹൈവേയുടെ തീരുമാനം. ഹൈസ്‌ക്കൂള്‍ റോഡില്‍ അടിപ്പാത പണിയുകയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രദേശവാസികള്‍ക്കും കൂടുതല്‍ ഉപകാരപ്പെടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ നിരവധി തവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും കൃത്യമായി മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ധര്‍ണ സംഘടിപ്പിച്ചത്.

ബ്ലോക്ക് മെമ്പര്‍ ശശികല ദിനേശന്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സി.കെ വിജയന്‍, വാര്‍ഡ് മെമ്പര്‍ ബിന്ദു വള്ളില്‍, ശ്രീധരന്‍ യു, മോഹനന്‍ പാലേരി, രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ശശി പറമ്പത്ത് അധ്യക്ഷത വഹിച്ചു. പി. മനോജന്‍ സ്വാഗതം പറഞ്ഞു.