Category: പയ്യോളി

Total 331 Posts

ശരിയാക്കി മണിക്കൂറിനുള്ളില്‍ വീണ്ടും ലോക്കായി; ഇരിങ്ങല്‍ റെയില്‍വേ ഗേറ്റ് തകരാറില്‍

ഇരിങ്ങല്‍: വാഹനാപകടത്തെ തുടര്‍ന്നുണ്ടായ കേടുപാട് പരിഹരിച്ച് ഗേറ്റ് തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ഇരിങ്ങല്‍ ഗേറ്റ് ലോക്കായി. തിങ്കളാഴ്ച്ച പുലര്‍ച്ചെ മുതല്‍ ഗേറ്റ് ലോക്കായ നിലയിലാണ്. ഗേറ്റ് ഉറപ്പിച്ച കോണ്‍ക്രീറ്റ് സെറ്റാകാതെ ഗേറ്റ് തുറന്നുകൊടുത്തതാകാം ലോക്കാവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഫെബ്രുവരി ഒമ്പതിനാണ് വാഹനാപകടത്തെ തുടര്‍ന്ന് ഇരിങ്ങല്‍ റെയില്‍വേ ഗേറ്റ് തകരാറിലായത്. രണ്ടുദിവസത്തോളം നീണ്ട അറ്റകുറ്റപ്പണികള്‍ക്കൊടുവില്‍ ഇന്നലെ

വടകരയിലേക്ക് പോവുകയായിരുന്ന ബസ് ബൈക്കില്‍ ഇടിച്ച് നന്തി മേല്‍പ്പാലത്തില്‍ അപകടം; വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു

നന്തിബസാര്‍: നന്തി മേല്‍പ്പാലത്തില്‍ ബസ്സ് ബൈക്കിനിടിച്ച് ഗതാഗത തടസ്സം. വെള്ളിയാഴ്ച്ച വൈകീട്ട് നാലരയോടെയാണ് സംഭവം. വടകരയിലേക്ക് പോവുകയായിരുന്ന ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് സാരമായ പരിക്കേറ്റിട്ടില്ല. അപകടത്തെ തുടര്‍ന്ന് മേല്‍പ്പാലത്തില്‍ വന്‍ ഗതാഗത തടസ്സം നേരിട്ടു. കൊയിലാണ്ടി ട്രാഫിക് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.

തോലേരിയില്‍ കെഎസ്ഇബി ലൈനില്‍ നിന്നും തെങ്ങിലേക്ക് തീപടര്‍ന്നു; പരിഭ്രാന്തിപരത്തിയ നിമിഷങ്ങള്‍ക്കൊടുവില്‍ അഗ്നിരക്ഷാ സേന തീയണച്ചു

പയ്യോളി: തോലേരിയില്‍ പേരാമ്പ്ര പയ്യോളി റോഡിന് സമീപത്തെ തെങ്ങിലേക്ക് കെ.എസ്.ഇ.ബി ലൈനില്‍ നിന്ന് തീ പടര്‍ന്നു. തോലേരിയില്‍ കളത്തില്‍ അബ്ദുള്ളയുടെ പറമ്പിലെ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങിനാണ് തീപടര്‍ന്നത്. വളരെ തിരക്കേറിയ റോഡിന് സമീപത്തെ തെങ്ങിലെ തീ മറ്റ് ഭാഗങ്ങളിലേക്കോ, റോഡിലെ വാഹനങ്ങളിലേക്കോ പടരുമോ എന്ന ആശങ്കയിലായിരുന്നു നാട്ടുകാര്‍. പരിഭ്രാന്തരായ നാട്ടുകാര്‍ ഉടന്‍ അഗ്നിരക്ഷാ സേനയെ

ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ആവശ്യപ്പെട്ട് ശേഷം പിറകിലൂടെ വന്ന് ആക്രമിച്ചു; പയ്യോളിയില്‍ അജ്ഞാതന്‍ കടയുടമയെ മര്‍ദിച്ചതായി പരാതി

പയ്യോളി: പയ്യോളിയില്‍ കടയുടമയെ മര്‍ദിച്ചതായി പരാതി. പയ്യോളി ഹൈസ്‌കൂളിന് സമീപം ഗ്ലോബല്‍ വിഷന്‍ സ്ഥാപനത്തിലെ സജീവനെ (47) മര്‍ദിച്ചെന്നാണ് പരാതി. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. വൈകീട്ട് അഞ്ചരയോടെ കടയിലെത്തിയ മാസ്‌ക്കും തൊപ്പിയും അണിഞ്ഞയാള്‍ സജീവനെ മര്‍ദിക്കുകയായിരുന്നു. ഇയാള്‍ കടയിലെത്തി ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ അവശ്യപ്പെട്ടുകയും ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനിടെ സജീവനെ പിറകിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു. തറയില്‍വീണ സജീവനെ വീണ്ടും

ദേശീയപാതയില്‍ പയ്യോളിയില്‍ ചരക്ക് ലോറി അപകടത്തില്‍പ്പെട്ടു

പയ്യോളി: ദേശീയപാതയില്‍ പയ്യോളിയില്‍ ചരക്ക് ലോറി അപകടത്തില്‍പ്പെട്ടു. പച്ചക്കറിയുമായെത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. എച്ച്.പി പെട്രോള്‍ പമ്പിന് മുന്‍വശത്തായി പുലര്‍ച്ചെയാണ് അപകടം നടന്നത്. ആര്‍ക്കും പരിക്കില്ല. ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ഹൗസിങ് ഊരിത്തെറിച്ചതാണ് അപകടകാരണം. ലോറിയുടെ പിറകിലെ ടയര്‍ വേര്‍പെട്ട നിലയിലാണ്. പുലര്‍ച്ചെ സമയത്തായതിനാല്‍ ദേശീയപാതയില്‍ തിരക്ക് കുറവായിരുന്നു. അപകടത്തെ തുടര്‍ന്ന് പയ്യോളി പൊലീസ് സ്ഥലത്തെത്തി

വികസന പാതയില്‍; കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തും, കാപ്പാട് മുതല്‍ വടകര സാന്‍ഡ്ബാങ്ക്‌സ് വരെ കോര്‍ത്തിണക്കി ടൂറിസം സര്‍ക്യൂട്ട് ഒരുക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കൊളാവിപ്പാലം ടൂറിസം വികസനം സംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വടകര സാന്റ് ബാങ്ക്സ് മുതല്‍ മിനി ഗോവയുള്‍പ്പടെ പ്രദേശത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും മാസ്റ്റര്‍ പ്ലാനെന്നും പദ്ധതിയുടെ

തുറയൂരില്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം; ഇന്ന് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

പയ്യോളി: ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളികള്‍. പേരാമ്പ്ര-പയ്യോളി-വടകര-കൊയിലാണ്ടി-വടകര റൂട്ടിലാണ് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്. ആരോമല്‍ ബസ് ഡ്രൈവര്‍ പയ്യോളി ആവിക്കല്‍ സ്വദേശി സായിവിന്റെ കാട്ടില്‍ രൂപേഷിനാണ് ഇന്നലെ രാത്രി 8മണിയോടെ മര്‍ദ്ദനമേറ്റത്. ഇയാള്‍ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയില്‍ ചികിത്സ

നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിലേല്‍പ്പിച്ചു; സ്‌കൂട്ടറില്‍ കടത്തിയ 18 കുപ്പി മാഹി മദ്യവുമായി തിക്കോടി സ്വദേശിയായ യുവാവ് പിടിയില്‍

പയ്യോളി: തിക്കോടിയില്‍ മദ്യം കടത്തിയ യുവാവിനെ പോലീസ് പിടികൂടി. തിക്കോടി പാലോളി വീട്ടില്‍ ജാന്‍ ചന്ദ്രനെയാണ് പയ്യോളി പോലീസ് പിടികൂടിയത്. ബുധനാഴ്ച്ച രാവിലെ 10.30 യോടെയാണ് സംഭവം. മാഹി നിര്‍മ്മിത 500 മില്ലി ലിറ്ററിന്റെ 18 കുപ്പികളാണ് യുവാവില്‍ നിന്നും പിടികൂടിയത്. തിക്കോടി കോടിക്കല്‍ കടപ്പുറത്ത് വച്ച് സ്‌കൂട്ടറില്‍ സുക്ഷിച്ച മദ്യാവുമായെത്തിയ യുവാവിനെ നാട്ടുകാര്‍ തടഞ്ഞ്

അയനിക്കാട് കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; കോട്ടക്കല്‍ സ്വദേശിയായ യുവാവിന് പരിക്ക്

പയ്യോളി: പയ്യോളി കൊളാവിപ്പാലം റോഡില്‍ അയനിക്കാട് വിദ്യാനികേതന്‍ സ്‌കൂളിന് സമീപം കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്. കോട്ടക്കല്‍ ചൂളപ്പറമ്പത്ത് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. ബുധനാഴ്ച്ച രാവിലെ 11.30 യോടെയാണ് അപകടം. കോട്ടക്കലില്‍ നിന്നും പയ്യോളിയിലേക്ക് വരുന്നതിനിടെ വിദ്യാനികേതന് വടക്കുഭാഗത്തെ റോഡിലെ വളവില്‍ വെച്ച് എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍

തിക്കോടിയിലെ ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ചുള്ള അപകടം; മരിച്ചയാളെ തിരിച്ചറിഞ്ഞു

തിക്കോടി: തിക്കോടി ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ചുള്ള അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. അയനിക്കാട് മഠത്തില്‍ മുക്ക് നജീബ് ആണ് മരണപ്പെട്ടത്. അറുപത് വയസായിരുന്നു. അപകടത്തില്‍ ടാങ്കര്‍ ലോറി ബൈക്ക് യാത്രികന്റെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. പൊലീസ് എത്തിയാണ് ലോറിക്കടയില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. തിക്കോടി കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വ്വീസ് റോഡിലാണ് അപകടം നടന്നത്. മൃതദേഹം കൊയിലാണ്ടി താലൂക്ക്