തുറയൂരില്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധം; ഇന്ന് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്


പയ്യോളി: ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളികള്‍. പേരാമ്പ്ര-പയ്യോളി-വടകര-കൊയിലാണ്ടി-വടകര റൂട്ടിലാണ് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്.

ആരോമല്‍ ബസ് ഡ്രൈവര്‍ പയ്യോളി ആവിക്കല്‍ സ്വദേശി സായിവിന്റെ കാട്ടില്‍ രൂപേഷിനാണ് ഇന്നലെ രാത്രി 8മണിയോടെ മര്‍ദ്ദനമേറ്റത്. ഇയാള്‍ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയില്‍ ചികിത്സ തേടി.

തര്‍ക്കവുമായി ബന്ധപ്പെട്ട് തുറയൂര്‍ പാലച്ചുവടിലും പയ്യോളി അങ്ങാടിയിലും വച്ച് രൂപേഷിഷിനെ മര്‍ദ്ദിച്ചെന്നാണ് തൊഴിലാളികള്‍ പറയുന്നത്‌.