Category: സ്പെഷ്യല്‍

Total 554 Posts

വടകരയിൽ നിന്നും ഒറ്റ ദിവസം കൊണ്ടു പോയിവരാം, പുഴയിലൂടെയുള്ള യാത്രയ്ക്കൊപ്പം കണ്ടൽക്കാടിന്റെ ഭം​ഗിയാസ്വദിച്ച് ദേശാടന പക്ഷികളെയും കാണാം

കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ തോണിയില്‍ സഞ്ചരിച്ച്, പ്രകൃതിയൊരുക്കിയ ഹരിതാഭകണ്ട്, സായാഹ്നത്തില്‍ അറബിക്കടലിലെ സൂര്യാസ്തമയം ആസ്വദിക്കണോ? വള്ളിക്കുന്നിലേക്ക് വരൂ… കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വില്‍ സഞ്ചാരികൾക്കായി കടലുണ്ടിപ്പുഴയിലെ ദൃശ്യഭംഗി കാത്തിരിപ്പുണ്ട്. വെള്ളത്തിനു നടുവിലെ പച്ചപ്പിന്റെ കോട്ട പോലെയാണ് വള്ളിക്കുന്നിലെ കണ്ടൽക്കാടുകൾ ദൂരക്കാഴ്ചയിൽ. കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലുമാണ് കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് വ്യാപിച്ചുകിടക്കുന്നത്. 50 ഹെക്ടറോളം

ഉറക്കക്കുറവ് നിസാരക്കാരനല്ല; കിടക്കുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ

ഒരു മനുഷ്യന്റെ ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ പ്രധാനമാണ് കൃത്യമായ ഉറക്കവും. ഒരു വ്യക്തി ഉറങ്ങുമ്പോള്‍ അയാളുടെ ശരീരത്തിനൊപ്പം മനസും വിശ്രമിക്കുകയാണ് എന്നാണ് പറയുന്നത്. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ കൃത്യമായി ഉറങ്ങിയില്ലെങ്കിലോ…? അതെ ഉറക്കമില്ലായ്മയെക്കുറിച്ചാണ് സംസാരിച്ചു വരുന്നത്. സത്യം പറഞ്ഞാല്‍ ഉറക്കക്കുറവിനെ നിസാരമായി കാണരുത്. ഉറക്കമില്ലായ്മ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. അതുകൊണ്ടുതന്നെ ഉറക്കമില്ലായ്മ ഉണ്ടെന്ന് തോന്നിയാല്‍

കേരളത്തിലെ ഊട്ടിയിലെ കാടും പുൽമേടും കാണാം, ഒപ്പം കടൽകാറ്റേറ്റ് ചരിത്ര നിർമ്മിതികളുടെ ഭംഗിയും ആസ്വദിക്കാം; പോകാം കാസർകോടൻ കാഴ്ചകൾ കാണാൻ

പരീക്ഷാച്ചൂട് കഴിഞ്ഞ് കുട്ടികള്‍ അവധിയാഘോഷിക്കുന്ന തിരക്കിലാണ്. അതിനാൽ തന്നെ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന മലയാളികൾക്കാവശ്യവും കുടുംബത്തോടൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കിടാൻ പറ്റുന്ന ഇടങ്ങളാണ്. അതിന് പറ്റിയെ നല്ലൊരു ഓപ്ഷനാണ് കാസർകോട് ജില്ല. ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ടയും നിത്യഹരിതവനങ്ങളും പുൽച്ചെടികളുടെ പച്ചപ്പും കോടമഞ്ഞുമുള്ള റാണിപുരവും ബീച്ചുകളുമുള്‍പ്പെടുന്ന കാസര്‍കോടന്‍ കാഴ്ചകള്‍ കണ്ട് ഈ അവധിക്കാലം നിങ്ങൾക്ക് ആഘോഷമാക്കാം. കേരളത്തിന്റെ

കക്കിരിയും തണ്ണിമത്തനും നിസാരക്കാരല്ല; വേനല്‍ക്കാലത്തെ ചൂടില്‍ നിന്നും രക്ഷപ്പെടാനിതാ അഞ്ച് സൂപ്പര്‍ ഭക്ഷണങ്ങള്‍

വേനല്‍ക്കാലത്തെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കുകയാണ് മലയാളികള്‍. ധാരാളം വെള്ളം കുടിച്ചും, വെയിലത്ത് നിന്നും പരമാവധി ഒഴിഞ്ഞു മാറിയുമാണ് പലരും ഈ കടുത്ത വേനലിനെ മറികടക്കുന്നത്. എന്നാല്‍ ഇത് മാത്രം പോരാ. നമ്മള്‍ ദിവസേന കഴിക്കുന്ന ഭക്ഷണത്തിലും ചില മാറ്റങ്ങള്‍ കൊണ്ടുവരണം. അത്തരത്തില്‍ വേല്‍ക്കാല ചൂടില്‍ നിന്നും രക്ഷപ്പെടാനിതാ അഞ്ച്

ടിപി വധം, പൗരത്വഭേദഗതി, സൈബര്‍ ആക്രമണങ്ങള്‍; തിരഞ്ഞെടുപ്പ് ചൂടില്‍ പുകഞ്ഞ് വടകര; ഒടുവില്‍ ആര് വീഴും ആര് വാഴും ?

വടകര: വീറും വാശിയും നിറഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണങ്ങള്‍ നാളെ അവസാനിക്കും. വെള്ളിയാഴ്ച കേരളം പോളിങ് ബൂത്തിലേക്ക്. രണ്ട്‌ മാസക്കാലം നീണ്ട പ്രചാരണങ്ങള്‍ നാളെ അവസാനിക്കുമ്പോള്‍ കൊട്ടിക്കലാശത്തിന് വടകരയില്‍ പലയിടത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വില്യാപ്പള്ളി ടൗണില്‍ കൊട്ടിക്കലാശം നടത്താന്‍ അനുമതിയില്ല. ഒപ്പം മണിയൂര്‍ പഞ്ചായത്തിലെ കുറുന്തോടിയിലും പ്രചാരണപരിപാടികള്‍ക്ക് നിയന്ത്രണമുണ്ട്. അതോടൊപ്പം

കൗമാരക്കാരിൽ ആത്മഹത്യ വർധിക്കുന്നു; മാതാപിതാക്കളും അധ്യാപകരും കുട്ടികളിലെ ഈ മാറ്റങ്ങൾ അവ​ഗണിക്കരുതേ…

വടകര: ഇന്ന് നമ്മൾ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് പ്രിയപ്പെട്ടവരുടെ വിയോ​ഗം. സ്വാഭാവിക മരണങ്ങൾക്കും അപകടമരണങ്ങൾക്കും കാരണങ്ങളുണ്ടെങ്കിലും പ്രിയപ്പെട്ടവരുടെ ആത്മഹത്യകൾ മരണ ശേഷവും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അതിൽ കൗമാരക്കാരും ഒട്ടും പിന്നിലല്ലെന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. പേരാമ്പ്രയിലും കൊയിലാണ്ടിയിലുമുൾപ്പെടെ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിരവധി കെെമാരക്കാരാണ് ഈ അടുത്തിടെ ജീവതത്തിന് ഫുൾസ്റ്റോപ്പിട്ട് മരണത്തെ കൂട്ടുപിടിച്ചത്. ചെറുപ്രായത്തിൽ ഇത്രയേറെ

ഇത്തിരി കുഞ്ഞനാണെങ്കിലും കേമനാണ് ചിയ വിത്ത്; തടി കുറയ്ക്കാനും കൊളസ്ട്രോളിനെ ചെറുക്കാനും അത്യുത്തമം, അറിയാം ഗുണങ്ങൾ

പുതിന കുടുംബത്തിലെ പൂവിടുന്ന സസ്യമായ സാല്‍വിയ ഹിസ്പ്പാനിക്ക, സാല്‍വിയ കൊളംബേറിയ തുടങ്ങിയവയുടെ ഭക്ഷ്യയോഗ്യമായ വിത്തുകളാണ് ചിയ വിത്തുകള്‍. കൊളംബിയനു മുന്‍പുള്ള കാലഘട്ടത്തില്‍ ആസ്‌ടെക്കുകള്‍ ധാരാളമായി കൃഷി ചെയ്തിരുന്ന ഒരു വിളയും മെസോ അമേരിക്കന്‍ സംസ്‌കാരങ്ങളുടെ പ്രധാന ഭക്ഷണവുമായിരുന്നു ഇവ. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനയ്ക്കും കൃഷി രീതി വളരുന്ന സാഹചര്യങ്ങള്‍ എന്നിവയ്ക്ക് അനുസരിച്ച് വിളയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും.

ഉറങ്ങുന്നതിന് മുമ്പ് തണ്ണിമത്തന്‍ കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ സൂക്ഷിക്കണം! രാത്രി കിടക്കുന്നതിന് മുമ്പ് ഈ പഴങ്ങള്‍ കഴിക്കരുത്

രാത്രി ഭക്ഷണത്തിന് ശേഷം പഴങ്ങള്‍ കഴിക്കുന്നത് പലരുടെയും ശീലമാണ്. ആരോഗ്യത്തിന് നല്ലതെന്ന് കരുതിയാണ് പലരും ഈ ശീലം തുടരുന്നതും. എന്നാല്‍ രാത്രികാലങ്ങളില്‍ ചില പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പല പഴങ്ങളും ദഹനത്തെ കാര്യമായി തടസ്സപ്പെടുത്തും. അതുകൊണ്ടുതന്ന രാത്രി ഉറങ്ങാന്‍ നേരം കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളെക്കുറിച്ച് കൂടുതലറിയാം. പൈനാപ്പിള്‍ മിക്കവര്‍ക്കും

ഓട്ടുരുളിയുടെ നടുക്ക് വാല്‍ക്കണ്ണാടിയും, അഞ്ച് തിരിയിട്ട നിലവിളക്കും; വിഷുക്കണി ഒരുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കണം

സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വീണ്ടുമൊരു വിഷുക്കാലം വന്നെത്തിയിരിക്കുകയാണ്. നാടും നഗരവും വിഷു ആഘോഷിക്കാനായി അവസാന നിമിഷത്തിലും തിരക്ക് പിടിച്ച് ഓടുകയാണ്. വിഷുവിന് കണി വെക്കാതെ മലയാളികള്‍ക്ക് ഒരാഘോഷവും ഇല്ലെന്ന് തന്നെ പറയാം. ഐശ്വര്യപൂര്‍ണമായ ഒരു വര്‍ഷത്തിന് വേണ്ടി കണി ഒരുക്കാന്‍ വെള്ളരിയും കൊന്നപ്പൂവും തേച്ചുമിനുക്കിയ ഉരുളിയുമായിമായി മലയാളികള്‍ കാത്തിരിക്കുകയാണ്. പണ്ട് മുതലേ വിഷു കണി വെക്കുന്നതിന് ചില

വേനല്‍ച്ചൂടില്‍ കരിഞ്ഞുപോയോ ? വേണം മുഖത്തിനും എക്‌സ്ട്രാ കെയര്‍

വേനല്‍ച്ചൂട് ഒരോ ദിവസം കഴിയും തോറും വര്‍ധിച്ചു വരികയാണ്. ചൂടുകാലത്ത് പുറത്തിറങ്ങാതെ വീട്ടില്‍ തന്നെയിരിക്കുക എന്നത് എളുപ്പമുള്ള കാര്യമില്ല. പലപ്പോഴും പകല്‍ സമയങ്ങളില്‍ കത്തുന്ന വെയിലില്‍ ടൗണിലും മറ്റും പോവേണ്ടി വരുന്നത് വലിയ വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് തന്നെ വേനല്‍ക്കാലം പലര്‍ക്കും വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ചര്‍മസംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവരുടെ കാര്യം വേനല്‍ച്ചൂടില്‍ കഷ്ടമാണ്. പലപ്പോഴും