Category: യാത്ര

Total 46 Posts

ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ട്രിപ്പുകള്‍; വനിതാ ദിനം കളര്‍ഫുള്‍ ആക്കാന്‍ തകര്‍പ്പന്‍ യാത്രകളുമായി കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: വനിതകളുടെ കൂട്ടായ്മയ്ക്കായി ലോക വതിനാ ദിനത്തില്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് യാത്രയൊരുക്കാന്‍ ഒരുങ്ങി കെ.എസ്.ആര്‍.ടി.സി. ഈ മാസം എട്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ കോഴിക്കോട് ഡിപ്പോയില്‍ നിന്ന് വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വനിതാ യാത്രികര്‍ക്ക് സവാരി പോകാം. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലാണ് യാത്രകള്‍ ഒരുക്കുന്നത്. വനിതാ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായാണ് ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക്

ഈയാഴ്ച കേരളം വിട്ടൊരു യാത്രയായാലോ? ഫ്രഞ്ച് ഭരണത്തിന്റെ ചരിത്രശേഷിപ്പുകളിലേക്ക്

ഈയാഴ്ച കേരളം വിട്ടൊരു യാത്രയായാലോ? ഫ്രഞ്ച് ഭരണത്തിന്റെ ചരിത്രശേഷിപ്പുകള്‍ നിലനില്‍ക്കുന്ന മാഹിയിലേക്ക്. മാഹിയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരിക മദ്യമാണ്. മാഹിയ്ക്കുള്ളിലൂടെ യാത്ര ചെയ്യുമ്പോള്‍ ദേശീയപാതയ്ക്ക് ഇരുവശവും കാണാം മദ്യം നിറച്ച ചില്ലുകുപ്പികളുള്ള കടകള്‍. എന്നാല്‍ മദ്യം മാത്രമല്ല, മാഹിയിലെ ലഹരി. അതിമനോഹരമായ ഒരുപാട് സ്ഥലങ്ങളുള്ള കുഞ്ഞ് പട്ടണമാണിത്. ഏവരേയും ആകര്‍ഷിക്കുന്ന അത്തരം ചില കാഴ്ചകളിലേക്കാവട്ടെ

ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് ഒരു സാഹസിക യാത്ര; ആരും കൊതിക്കുന്ന അഗസ്ത്യാര്‍കൂടത്തിന്റെ വിസ്മയങ്ങളും ട്രക്കിംഗ് അനുഭവങ്ങളും ആസ്വദിക്കാന്‍ അവസരം

തിരുവനന്തപുരം: കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയെന്ന വിശേഷണത്തിനര്‍ഹമായ അഗസ്ത്യാര്‍കൂടത്തിലേക്ക് ഒരു യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അവസരം. സംസ്ഥാനത്തെ തന്നെ ഏറ്റവും കഠിനമായ ട്രെക്കിംഗ് റൂട്ടുകളില്‍ ഒന്നായ തിരുവനന്തപുരത്തുള്ള അഗസ്ത്യാര്‍കൂടത്തിലേക്ക് ജനുവരി 24 മുതലാണ് ട്രക്കിംഗ് ആരംഭിക്കുന്നത്. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ പശ്ചിമഘട്ടപ്രദേശം പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമാണ്. അതിനാല്‍ തന്നെ അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്രചെയ്യുന്നവര്‍ക്കു മനസ്സിലാകും,

കേരളത്തിലെ ആദ്യ ഡ്രോണ്‍ ലൈറ്റ് ഷോ, അഞ്ച് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ കൈറ്റ് ഫെസ്റ്റ്, കയാക്കിംഗ്; ബേപ്പൂര്‍ ഫെസ്റ്റിനായ് ഒരുങ്ങി കോഴിക്കോട്,  തുടക്കം നാളെ 

കോഴിക്കോട്: അവധിക്കാലം അടിച്ചുപൊളിക്കാന്‍ ബേപ്പൂരിലേക്ക് പോവാം. ബേപ്പൂര്‍ ഇന്റര്‍ നാഷനല്‍ വാട്ടര്‍ ഫെസ്റ്റിന് ചൊവ്വാഴ്ച്ച തുടക്കം. കേരളത്തില്‍ ആദ്യമായി ആകാശത്ത് വിസ്മയം തീര്‍ക്കുന്ന ഡ്രോണ്‍ ലൈറ്റ് ഷോ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഒരുക്കുന്നു. കൂടാതെ ആഘര്‍ഷകമായ നിരവധി പരിപാടികളും. ബേപ്പൂര്‍ രാജ്യാന്തര വാട്ടര്‍ ഫെസ്റ്റിന്റെ സീസണ്‍ 3 ആണ് നാളെ തുടങ്ങുന്നത്. ഡിസംബര്‍

കോടമഞ്ഞിന്റെ മാസ്മരികതയില്‍ വയനാടിന്റെ വന്യത ആസ്വദിക്കാം; ഈ അവധിക്കാലം വയനാട്ടിലേക്ക് ഒരു യാത്ര ആഗ്രഹിക്കുന്നുവോ? അറിഞ്ഞിരിക്കാം ഈ പ്രധാന സ്ഥലങ്ങളെക്കുറിച്ച്

അവധിക്കാലമെത്തി. ഡിസംബറിന്റെയും ജനുവരിയുടെയും കോരിച്ചൊരിയുന്ന തണുപ്പില്‍ വയനാട്ടിലേക്ക് ഒരു യാത്ര. അത് ആഗ്രഹിക്കാത്തവര്‍ ആരാണ്. നിങ്ങള്‍ ഇത്തവണ വയനാട്ടിലേക്ക് ഒരു യാത്രയ്ക്ക് ഒരുങ്ങുന്നുണ്ടോ? എങ്കില്‍ അറിഞ്ഞിരിക്കാം വയനാട്ടിലെ പ്രധാനപ്പെട്ട ഈ പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളെ. ഒരിക്കലും മറക്കാത്ത ഒരു യാത്രാ അനുഭവമാവും ഈ യാത്ര… പൂക്കോട് തടാകം താമരശ്ശേരി ചുരം കഴിഞ്ഞ് കുറച്ചുകൂടി യാത്ര

എന്‍ ഊര്, 900 കണ്ടി തുടങ്ങി വയനാടിന്റെ വന്യമനോഹരിതയില്‍ ഒരു ‘ഹാപ്പി ന്യൂ ഇയര്‍’; ഈ പുതുവത്സരം കെ.എസ്.ആര്‍.ടി.സിയ്‌ക്കൊപ്പം അടിച്ച്‌പൊളിക്കാം! ക്രിസ്തുമസ്- പുതുവത്സര തകര്‍പ്പന്‍ പാക്കേജുകള്‍

കോഴിക്കോട്:  ഈ ക്രിസ്തുമസ്- പുതുവത്സര ദിനങ്ങള്‍ തകര്‍പ്പന്‍ ട്രിപ്പുകളിലൂടെ അടിച്ചു പൊളിക്കാം. പുതിയ യാത്രാ പാക്കേജുകളുമായി കെ.എസ്. ആര്‍.ടി.സി ഒരുങ്ങിക്കഴിഞ്ഞു. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഉല്ലാസ യാത്രകള്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വ്യത്യസ്ത പാക്കേജുകളുമായാണ് കെ.എസ്.ആര്‍.ടി.സി ഇക്കുറിയും എത്തിയിരിക്കുന്നത്. പുതുവത്സരം ആഘോഷിക്കാൻ ഒരു സൂപ്പര്‍ യാത്രയാണ് കെ.എസ്.ആർ.ടി.സി നൽകുന്നത്. കുളിരണിഞ്ഞ ഡിസംബര്‍ രാത്രിയും ജനുവരിയുടെ പുലര്‍വേളയും

കോഴിക്കോടിനെ അടുത്തറിയാം; വരാന്‍ പോവുന്ന അവധിക്കാലം ജില്ലയിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളിലേക്ക് യാത്രയ്ക്ക് ഒരുങ്ങാം

ഡിസംബറിന്റെ തണുപ്പില്‍ യാത്ര പോവാന്‍ നല്ല രസമാണ്. കുട്ടികള്‍ക്കാണെങ്കില്‍ വരാന്‍ പോവുന്നത് ഒരു അവധിക്കാലവും. വീട്ടില്‍ ചടഞ്ഞിരിക്കാന്‍ അവര്‍ ഒരുക്കമല്ല. എവിടേക്കെങ്കിലും ട്രിപ്പ് പോവണം. അവധി ഇല്ലാത്ത രക്ഷിതാക്കള്‍ വിഷമിക്കേണ്ട ഏറ്റവും എളുപ്പത്തില്‍ പോവാന്‍ പറ്റുന്നതും മനോഹരവുമായ കോഴിക്കോടിന്റെ വിനോദ സഞ്ചായ കേന്ദ്രങ്ങളിലേക്കാക്കാം ഇത്തവണത്തെ യാത്ര. ജില്ലയിടെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.. പ്ലാനറ്റോറിയം

ഡിസംബറിന്റെ കുളിരില്‍ മൂന്നാറിലേക്കും ഗവിയിലേക്കും തകര്‍പന്‍ യാത്ര പോകാം; കുറഞ്ഞ നിരക്കില്‍ നിരവധി പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: ക്രിസതുമസ് അവധിയും ഡിസംബറിന്റെ തണുപ്പും യാത്രയ്ക്ക് ഒരുങ്ങുകയാണോ? എന്നാല്‍ ഒട്ടും വൈകേണ്ട കെ.എസ്.ആര്‍.ടി.സിയുടെ ഡിസംബറിലെ യാത്രകള്‍ക്ക് ഇപ്പോള്‍ തന്നെ ബുക്ക് ചെയ്ത് തുടങ്ങാം. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ കോഴിക്കോട് നിന്ന് ഡിസംബര്‍ മാസത്തില്‍ നടത്തുന്ന യാത്രകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. മൂന്നാര്‍, നെല്ലിയാമ്പതി, സൈലന്റ് വാലി, വാഗമണ്‍ തുടങ്ങിയ പതിവ് യാത്രകള്‍ക്കൊപ്പം ഇത്തവണ ദശാവതാര

വന്യമൃഗശല്യമില്ലാതെ കാനനഭംഗി ആസ്വദിക്കാം, സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ജാനകിക്കാടും; കെ.എസ്.ആർ.ടി.സിയുടെ യാത്രാ പാക്കേജുകളെല്ലാം ‘ഹൗസ്ഫുൾ’!

കോഴിക്കോട്: കോഴിക്കോട് ബീച്ചിലും മിഠായിത്തെരുവിനും മാനാഞ്ചിറയ്ക്കുമപ്പുറം മലയോര മേഖലകളുടെ സൗന്ദര്യം ആസ്വദിക്കാനും സഞ്ചാരികള്‍ ഏറെ. ബജറ്റ് ടൂറസം സെല്‍ കോഴിക്കോടു നിന്നും ജാനകിക്കാട്ടിലേക്ക് നടത്തുന്ന യാത്രകളില്‍ കൂടുതല്‍ ട്രിപ്പുകളും ഹൗസ് ഫുള്‍ ആവുന്നതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു. ജാനകിക്കാട്ടിലേക്ക് ഇതിനോടകം തന്നെ നിരവധി ട്രിപ്പുകള്‍ നടത്തിക്കഴിഞ്ഞതാണ്. എങ്കിലും ഇപ്പോഴും തുടരുന്ന ട്രിപ്പുകളിലും ഒരുപാട് പേരാണ് എത്തുന്നത്.

ഈ മണ്ഡലകാലത്ത് ദശാവതാര ക്ഷേത്രദര്‍ശനത്തിന് പ്ലാനുണ്ടോ? അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍- വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: മണ്ഡലകാലത്ത് ദശാവതാര ക്ഷേത്രദര്‍ശനത്തിന് അവസരമൊരുക്കി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. കോഴിക്കോട് ജില്ലയിലെ കാക്കൂര്‍, നന്മണ്ട, ചേളന്നൂര്‍ എന്നീ ഗ്രാമങ്ങളില്‍ ഏതാണ്ട് ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ശംഖ് രൂപം വരച്ചാല്‍ ഇതിനകത്തു ഉള്‍പ്പെടുന്ന വിധമാണ് ദശാവതാര പ്രതിഷ്ഠ. അതാത് ക്ഷേത്ര കമ്മിറ്റിയുമായി സഹകരിച്ചാണ് യാത്ര. നവംബര്‍ 19ന് രാവിലെ 5:30ന് കോഴിക്കോട്