Category: സ്പെഷ്യല്‍

Total 546 Posts

വെയിലുകൊണ്ട് മുഖം കരിവാളിച്ചോ? മുഖകാന്തി നിലനിര്‍ത്താന്‍ അടുക്കളയിലുളള ഈ സാധനങ്ങള്‍ ഉപയോഗിച്ചുനോക്കൂ

കഠിനമായ വേനലിലൂടെ കടന്നുപോകുന്നത്. വെയില്‍ പേടിച്ച് പകല്‍ സമയത്ത് പുറത്തിറങ്ങാതിരിക്കുകയെന്നത് ഭൂരിപക്ഷം ആളുകളെ സംബന്ധിച്ചും അസാധ്യമായ കാര്യമാണ്. വെയിലത്ത് പുറത്തിറങ്ങിയാലോ? സൂര്യന്റെ ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുമ്പോള്‍ പലതരം ചര്‍മ്മ പ്രശ്നങ്ങളുണ്ടാകും. മുഖത്തുണ്ടാകുന്ന കരിവാളിപ്പ് അഥവാ സണ്‍ ടാന്‍ വേനല്‍ക്കാലത്ത് ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ്. അതിനാല്‍ വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയെന്നത് നിര്‍ബന്ധമാണ്. സൂര്യന്റെ ദോഷകരമായ

അമിതവണ്ണം എളുപ്പത്തില്‍ കുറയ്ക്കാം; വഴികള്‍ ഇതാണ്

കുട്ടികളില്‍ വരെ കാണുന്ന പ്രശ്‌നമാണ് അമിതവണ്ണം. ജീവിതരീതിയും ഭക്ഷണരീതിയുമൊക്കെ വലിയൊരു പരിധിവരെ അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. അമിതവണ്ണം ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും വഴിവെക്കാം. തടി കുറക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവര്‍ ധാരാളമാണ്. ജീവിതരീതിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ വലിയൊരു വിഭാഗം ആളുകളുടെയും അമിതവണ്ണം പരിഹരിക്കാവും. അമിതവണ്ണമുള്ളവര്‍ വണ്ണം കുറയ്ക്കാന്‍ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ദിവസം ചുരുങ്ങിയത് 45 മിനിറ്റ്

സ്ക്രീന്‍ഷോട്ടുകള്‍ക്ക് ആധികാരികത കുറവാണെന്നോര്‍ത്ത് വിഷമിക്കേണ്ട; വാട്സ്ആപ്പ് ചാറ്റുകള്‍ ഇനി പി.ഡി.എഫ് ഫയലുകളായും സൂക്ഷിക്കാം

ഇനി മുതല്‍ വാട്സ്ആപ്പ് ചാറ്റുകള്‍ സ്ക്രീന്‍ഷോട്ടുകളായി സൂക്ഷിക്കേണ്ടതില്ല. വാട്സാആപ്പ് ചാറ്റുകള്‍ ആവശ്യമെങ്കില്‍ പി.ഡി.എഫ് ഫയലുകളായി സൂക്ഷിക്കാം. അതിനുള്ള സംവിധാനം നിലവില്‍ വന്ന് കഴിഞ്ഞു. കാഷ്വലായ ആവശ്യങ്ങള്‍ക്ക് വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍ എടുത്തുകാണിക്കാമെങ്കിലും നിയമത്തിന് മുന്നില്‍ ആധികാരികത ലഭിക്കണമെങ്കില്‍ ഇവ പി.ഡി.എഫ് ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്നതാവും നല്ലത്. വളരെ എളുപ്പത്തില്‍ തന്നെ ആന്‍ഡ്രോയിഡ് ഉപയോക്താക്കൾക്ക് പിഡിഎഫ് അല്ലെങ്കിൽ ടെക്സ്റ്റ്

ഗൂഗിള്‍ ജിമെയിൽ സേവനം അവസാനിപ്പിക്കുകയാണോ? സ്ക്രീൻഷോട്ട് സഹിതം പ്രചരിക്കുന്നതിന്റെ സത്യാവസ്ഥയെന്താണ്

2024 ഓടെ ജിമെയിലിന്റെ സേവനങ്ങള്‍ പൂര്‍ണമായി നിര്‍ത്തുകയാണെന്ന തരത്തില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. സ്ക്രീന്‍ഷോട്ട് സഹിതമാണ് ഇത് പ്രചരിക്കുന്നത്. ഈ സ്ക്രീന്‍ ഷോട്ടില്‍ പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ എന്നോര്‍ത്ത് പലരും വലിയ ആശയക്കുഴപ്പത്തിലാണ്. സംഗതി ചര്‍ച്ചാവിഷയമായതോടെ ഈ കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ. ജിമെയില്‍ സേവനമല്ല എച്ച്ടിഎംഎൽ കാഴ്ച എന്ന സംവിധാനം മാത്രമാണ്

പൊള്ളുന്ന വേനലിനെ ചെറുക്കേണ്ടേ; ആഹാര കാര്യത്തിലെ ഈ ശീലങ്ങള്‍ ഏത് ചൂടന്‍ കാലാവസ്ഥയിലും ശരീരത്തിനേകും മികച്ച സംരക്ഷണം

ചൂടിന്റെ കാഠിന്യത്തില്‍ കേരളം വെന്തുരുകുകയാണ്. ഇനിയും ചൂട് കൂടുമെന്ന് തന്നെയാണ് കാലാവ്സ്ഥാ നിരീക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരം. ദിനം പ്രതി ആരോഗ്യ വകുപ്പ് കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിക്കുന്നുണ്ട്. ഏപ്രില്‍ വരെ തൊഴില്‍ സമയത്തില്‍ പുനഃക്രമീകരണം നടത്തുക പോലും ചെയ്തു. ഒന്ന് പുറത്തിറങ്ങി വന്നാല്‍ ഇപ്പോള്‍ പലതരം ആരോഗ്യപ്രശ്‌നങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ പോളിയോ വാക്‌സിന്‍ വിതരണം മാര്‍ച്ച് 3ന്

കോഴിക്കോട്: ദേശീയ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് മൂന്നിന് കോഴിക്കോട് ജില്ലയില്‍ പോളിയോ വാക്‌സിന്‍ വിതരണം നടക്കും. പോളിയോ രോഗത്തിനെതിരെ അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും തെരഞ്ഞെടുത്ത ബൂത്തുകളിലും രണ്ട് തുള്ളി പോളിയോ വാക്‌സിന്‍ ഈ പരിപാടിയുടെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍

പൊള്ളുന്ന വേനലിനെ ചെറുക്കേണ്ടേ; ആഹാര കാര്യത്തിലെ ഈ ശീലങ്ങള്‍ ഏത് ചൂടന്‍ കാലാവസ്ഥയിലും ശരീരത്തിനേകും മികച്ച സംരക്ഷണം

ചൂടിന്റെ കാഠിന്യത്തില്‍ കേരളം വെന്തുരുകുകയാണ്. ഇനിയും ചൂട് കൂടുമെന്ന് തന്നെയാണ് കാലാവ്സ്ഥാ നിരീക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരം. ദിനം പ്രതി ആരോഗ്യ വകുപ്പ് കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിക്കുന്നുണ്ട്. ഏപ്രില്‍ വരെ തൊഴില്‍ സമയത്തില്‍ പുനഃക്രമീകരണം നടത്തുക പോലും ചെയ്തു. ഒന്ന് പുറത്തിറങ്ങി വന്നാല്‍ ഇപ്പോള്‍ പലതരം ആരോഗ്യപ്രശ്നങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.

വെള്ളത്തില്‍ വീണ ഫോണ്‍ നേരെ അരിച്ചാക്കിലിടാറാണോ പതിവ്; ഈ ചെപ്പടിവിദ്യ ആപത്തെന്ന് ആപ്പിള്‍, ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ അരിയിലിട്ട് വെക്കുന്നൊരു രീതിയുണ്ട്. ഈര്‍പ്പം പെട്ടെന്ന് വലിച്ചെടുക്കാനാണിത്. എന്നാല്‍ ഐഫോണ്‍ ഉപഭോക്താക്കൾ അത് ചെയ്യരുത് എന്നാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ മാര്‍ഗനിര്‍ദേശം. അത് ഫോണിന് കൂടുതല്‍ പ്രശ്‌നമാണെന്ന് കമ്പനി പറയുന്നു. വെള്ളത്തില്‍ വീണ് ഫോണ്‍ നനഞ്ഞാല്‍ കൂടുതലൊന്നും ആലോചിക്കാതെ അതിനെ നേരെ അരിക്കകത്തിട്ട് വെക്കുന്ന രീതി പലപ്പോഴും നമ്മില്‍ പലരും പയറ്റിയിട്ടുണ്ടാവും.

മനസിനെയും ശരീരത്തെയും നിയന്ത്രിക്കണോ; പാട്ട് കേട്ടാല്‍ മാത്രം മതി; സംഗീതം ഊര്‍ജ്ജസ്വലമായ ദിവസങ്ങളിലേക്കുള്ള താക്കോലാവുന്നതെങ്ങനെ

സംഗീതം ഇഷ്ടപ്പെടാത്തതായി ആരാണുള്ളത്. എല്ലാവര്‍ക്കും പാട്ട് കേള്‍ക്കുന്നതും കൂടെ പാടുന്നതുമെല്ലാം ഇഷ്ടമാണ്. പാട്ടുകള്‍ നമ്മുടെ മനസ്സിനെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്നറിയാമോ. വെറുതേ നെരം കൊല്ലാനുള്ള ഉപാധി മാത്രമല്ല സംഗീതം. സംഗീതാസ്വാദനം നമ്മുടെ മനസ്സിനെയും, മാനസികാവസ്ഥകളെയുമെല്ലാം ഉത്തേജിപ്പിക്കുന്നുണ്ട്. ചിലസമയത്ത് പാട്ട് കേള്‍ക്കുമ്പോള്‍ നമ്മള്‍ അതിലെ വരികളെയും സംഗീതത്തേയുമെല്ലാം നമ്മുടെ ജീവിതവുമായി താഥാത്മ്യപ്പെടുത്തി നോക്കാറുമുണ്ട്. അതുകൊണ്ട് തന്നെ എല്ലാ മനുഷ്യര്‍ക്കും

ആരോഗ്യം വര്‍ധിപ്പിക്കാന്‍ മുളപ്പിച്ച കടല വേവിച്ച് കഴിക്കാം; ഗുണങ്ങള്‍ പലത്, അറിയാം വിശദമായി

ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ പയര്‍, കടല വര്‍ഗങ്ങള്‍ എന്നിവ വലിയ പങ്ക് വഹിക്കുന്നുണ്ട്. കടല നമ്മുടെ ശരീരത്തിന് എങ്ങനെയെല്ലാം ഗുണം ചെയ്യും എന്ന് നോക്കാം. നാം പൊതുവേ ഉപയോഗിയ്ക്കുന്നതാണ് കടല. ഇവ രണ്ടു തരത്തിലുണ്ട്, വെളുത്തു കടലയും ബ്രൗണ്‍ നിറത്തിലെ കടലയും. ഇതില്‍ കറുത്ത നിറത്തിലെ കടലയില്‍ ഏറെ ആരോഗ്യപരമായ ഗുണങ്ങളുണ്ട്. മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ