Category: സ്പെഷ്യല്‍

Total 397 Posts

ദിവസവും ഒരുപിടി ഉണക്കമുന്തിരി ഇങ്ങനെ കഴിച്ചു തുടങ്ങിക്കോളൂ … ഗുണങ്ങൾ പലതാണ്

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ എന്ത് കഴിക്കുന്നു എന്നത് അന്നത്തെ ദിവസം മുഴുവൻ നിങ്ങളെ ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കും. അത്തരത്തിൽ രാവിലെ വെറും വയറ്റിൽ കഴിക്കാൻ പറ്റിയ ഒന്നാണ് ഉണക്കമുന്തിരി. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയതും, രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഉണക്കമുന്തിരിക്ക് കഴിയുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു . ഉണക്കമുന്തിരിയിലെ നാരുകള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍

അന്ന് സംസ്ഥാന കലോത്സവ വേദിയിൽ പാട്ട് ചതിച്ചിട്ടും ഭരതനാട്യ വേദിയിൽ നിറഞ്ഞാടിയ മിടുക്കി ഇന്നും താരമാവുകയാണ്; ജില്ലാ സ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവുമായി മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ അനസ്മയ

വടകര: കഴിഞ്ഞവർഷത്തെ സംസ്ഥാന കലോത്സവത്തിൽ പാട്ട് ചതിച്ചിട്ടും ഭരതനാട്യവേദിയിൽ നിറഞ്ഞാടിയ അനസ്മയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പേരാമ്പ്രയിൽ വച്ച് നടക്കുന്ന ഈ വർഷത്തെ ജില്ലാ കലോത്സവത്തിലും ആ മിടുക്കി താരമാവുകയാണ്. കഴിഞ്ഞ പ്രാവശ്യം സെക്കൻഡ് എ ഗ്രേഡോടു കൂടിയാണ് സംസ്ഥാനതലത്തിൽ മത്സരിച്ചതെങ്കിൽ ഈ പ്രാവശ്യം ഒന്നാം സ്ഥാനത്തോടുകൂടി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. മേമുണ്ട ഹയർ

തുടര്‍ച്ചയായ തലവേദന ഉണ്ടോ? വേദന സംഹാരി കഴിച്ച് മാറ്റാം എന്ന് കരുതല്ലേ, ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ഏത് തരം തലവേദനയാണെന്ന് മനസ്സിലാക്കാം; വിശദമായി നോക്കാം

പലകാരണങ്ങാല്‍ തലവേദനകള്‍ ഉണ്ടാവാം. ജലദോഷം മൂലമുണ്ടാവുന്ന തലവേദന, മൈഗ്രേൻ തുടങ്ങി പലതും. ചിലപ്പോൾ വരാന്‍പോവുന്ന മറ്റെന്തെങ്കിലും അസുഖത്തിന്റെ തുടക്കമായും തലവേദന അനുഭവപ്പെടാറുണ്ട്. എങ്കിലും പെതുവെ ജലദേഷം, അമിത സമ്മര്‍ദ്ദം എന്നിവ മൂലാമാണ് വേദന ഉണ്ടാവുന്നത്. തലവേദന അനുഭവപ്പെടുമ്പോള്‍ ചെറിയ വേദന അല്ലെ എന്ന് കരുതി പലരും വേദന സംഹാരികള്‍ വാങ്ങി കഴിക്കാറാണ് പതിവ്. എന്നാല്‍ അത്തരക്കാര്‍

വടകരയ്ക്ക് അഭിമാനമായിരുന്നു സാന്‍ഡ് ബാങ്ക്സ്; ഇന്നത്തെ അവസ്ഥയോ? പാമ്പുകളുടെ വിഹാര കേന്ദ്രം, വിദ്യാര്‍ത്ഥിനിക്ക് കടിയേറ്റു, ടൂറിസം കേന്ദ്രത്തോട് തികഞ്ഞ അനാസ്ഥ

വടകര: വടകരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സും പരിസരവും കാട് കയറി ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രമായിരിക്കുകയാണ്. കഴിഞ്ഞദിവസമാണ് സാന്റ് ബാങ്ക്സിൽ പഠനയാത്രയ്ക്ക് എത്തിയ വയനാട് പനമരം സ്വദേശിനി ഡെൽന എന്ന വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റത്. പുല്ല് മൂടി കിടക്കുന്ന സാന്റ്ബാങ്ക്സ് ശുചീകരിക്കാനോ , പ്രവൃത്തിയുടെ ഭാഗമായി നേരത്തെ പൊളിച്ചു മാറ്റിയ പൂട്ടുകട്ടകൾ എടുത്തുമാറ്റാനോ

ഡിസംബറിന്റെ കുളിരില്‍ മൂന്നാറിലേക്കും ഗവിയിലേക്കും തകര്‍പന്‍ യാത്ര പോകാം; കുറഞ്ഞ നിരക്കില്‍ നിരവധി പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: ക്രിസതുമസ് അവധിയും ഡിസംബറിന്റെ തണുപ്പും യാത്രയ്ക്ക് ഒരുങ്ങുകയാണോ? എന്നാല്‍ ഒട്ടും വൈകേണ്ട കെ.എസ്.ആര്‍.ടി.സിയുടെ ഡിസംബറിലെ യാത്രകള്‍ക്ക് ഇപ്പോള്‍ തന്നെ ബുക്ക് ചെയ്ത് തുടങ്ങാം. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ കോഴിക്കോട് നിന്ന് ഡിസംബര്‍ മാസത്തില്‍ നടത്തുന്ന യാത്രകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. മൂന്നാര്‍, നെല്ലിയാമ്പതി, സൈലന്റ് വാലി, വാഗമണ്‍ തുടങ്ങിയ പതിവ് യാത്രകള്‍ക്കൊപ്പം ഇത്തവണ ദശാവതാര

വന്യമൃഗശല്യമില്ലാതെ കാനനഭംഗി ആസ്വദിക്കാം, സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ജാനകിക്കാടും; കെ.എസ്.ആർ.ടി.സിയുടെ യാത്രാ പാക്കേജുകളെല്ലാം ‘ഹൗസ്ഫുൾ’!

കോഴിക്കോട്: കോഴിക്കോട് ബീച്ചിലും മിഠായിത്തെരുവിനും മാനാഞ്ചിറയ്ക്കുമപ്പുറം മലയോര മേഖലകളുടെ സൗന്ദര്യം ആസ്വദിക്കാനും സഞ്ചാരികള്‍ ഏറെ. ബജറ്റ് ടൂറസം സെല്‍ കോഴിക്കോടു നിന്നും ജാനകിക്കാട്ടിലേക്ക് നടത്തുന്ന യാത്രകളില്‍ കൂടുതല്‍ ട്രിപ്പുകളും ഹൗസ് ഫുള്‍ ആവുന്നതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു. ജാനകിക്കാട്ടിലേക്ക് ഇതിനോടകം തന്നെ നിരവധി ട്രിപ്പുകള്‍ നടത്തിക്കഴിഞ്ഞതാണ്. എങ്കിലും ഇപ്പോഴും തുടരുന്ന ട്രിപ്പുകളിലും ഒരുപാട് പേരാണ് എത്തുന്നത്.

ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നത് ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം; ഇതേക്കുറിച്ച് വിശദമായി അറിയാം

സോഡിയം ഒരു മൂലകം മാത്രമല്ല, മനുഷ്യ ശരീരത്തിന് ഒരു പ്രധാന ഘടകമാണ്. രക്തസമ്മര്‍ദ്ദം, നാഡികളുടെ പ്രവര്‍ത്തനങ്ങള്‍, പേശികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇത് കൈകാര്യം ചെയ്യുന്നു. അതിനാല്‍ തന്നെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് ശരിയായ രീതിയില്‍ നിയന്ത്രിക്കുക എന്നത് അതി പ്രധാന കാര്യമാണ്. ശരീരത്തില്‍ സോഡിയത്തിന്റെ നില 135 മുതല്‍ 145 (mEq/L) വരെ

ഈ മണ്ഡലകാലത്ത് ദശാവതാര ക്ഷേത്രദര്‍ശനത്തിന് പ്ലാനുണ്ടോ? അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍- വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: മണ്ഡലകാലത്ത് ദശാവതാര ക്ഷേത്രദര്‍ശനത്തിന് അവസരമൊരുക്കി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. കോഴിക്കോട് ജില്ലയിലെ കാക്കൂര്‍, നന്മണ്ട, ചേളന്നൂര്‍ എന്നീ ഗ്രാമങ്ങളില്‍ ഏതാണ്ട് ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ശംഖ് രൂപം വരച്ചാല്‍ ഇതിനകത്തു ഉള്‍പ്പെടുന്ന വിധമാണ് ദശാവതാര പ്രതിഷ്ഠ. അതാത് ക്ഷേത്ര കമ്മിറ്റിയുമായി സഹകരിച്ചാണ് യാത്ര. നവംബര്‍ 19ന് രാവിലെ 5:30ന് കോഴിക്കോട്

ഇല്ലാതാവുക വേനൽക്കാലത്തും വറ്റാത്ത നീരുറവയും, ജൈവ വൈവിധ്യവും; മേപ്പയ്യൂർ പുറക്കാമല കരിങ്കൽ ഖനനത്തിനെതിരെ നാട്ടുകാർ വീണ്ടും സമരത്തിലേക്ക്

മേപ്പയ്യൂർ: എട്ട് വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിച്ച പുറക്കാമല കരിങ്കൽ ഖനനം പുനരാരംഭിക്കുവാൻ ഉള്ള ശ്രമങ്ങൾക്കെതിരെ ജനം വീണ്ടും സമരത്തിന് ഒരുങ്ങിയിരിക്കുന്നു. ആദ്യ ഘട്ടം എന്ന രീതിയിൽ ഇന്നലെ ജനകീയ പ്രതിരോധ തെരുവ് സംഘടിപ്പിച്ചു. വളരെയേറെ പരിസ്ഥിതി പ്രാധാന്യമുള്ളതും മേപ്പയൂർ പഞ്ചായത്തിന്റെ ജൈവ കലവറയുമായ പുറക്കാമല സംരക്ഷിക്കാൻ ഒരു നാട് ഒരുമിക്കുകയാണ്. മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡ്,

അധികം ദൂരമില്ല എന്നാല്‍ അതിമനോഹരമാണ്; ഒമ്പതു വെള്ളച്ചാട്ടങ്ങളും കാടും കാട്ടരുവിയും ഒളിഞ്ഞിരിക്കുന്ന, ജില്ലയില്‍ കൂടുതലാരും അറിയാത്ത ഈങ്ങാപ്പുഴയിലെ കക്കാടിലേക്ക് ഒരുയാത്ര പോകാം

പുഴയിലെ നീരാട്ടം വെള്ളച്ചാട്ടത്തിലെ കുളിയും കാടും മലയും താണ്ടി ഒരു ട്രക്കിങ്ങും. ഇത്തവണ അവധി ദിനം യാത്ര ഇങ്ങനെയൊരു സ്ഥലത്തേക്കായാലോ. ഒരുപാട് ദിവസത്തെ അവധിയോ മണിക്കൂറുകള്‍ നീണ്ട യാത്രയോ വേണ്ട, പേരാമ്പ്രയിൽ  നിന്നും വടകരയിൽ നിന്നുമെല്ലാം മണിക്കൂറുകൾ കൊണ്ടെത്താവുന്ന അടിപൊളിയൊരു സ്പോട്ട്, അതാണ് ഈങ്ങാപ്പുഴയിലെ കക്കാട് ഇക്കോടൂറിസം. ഈങ്ങാപ്പുഴയ്ക്കടുത്ത് കൂമ്പന്‍മലയുടെയും അത്തിക്കോട് മലയുടെയും താഴ് വാരത്താണ്