വടകര സ്വദേശിനിയുടെ പേഴ്സ് നഷ്ടപ്പെട്ടു; സംഭവം വടകര – തൊട്ടില്‍പാലം സ്വകാര്യബസ് യാത്രയ്ക്കിടെ


വടകര: വടകര പുഞ്ചിരിമില്‍ സ്വദേശിനിയുടെ പേഴ്സ് നഷ്ടപ്പെട്ടു. സ്വകാര്യ ബസ് യാത്രക്കിടെ ഇന്നലെ വൈകുന്നേരമാണ് പേഴ്സ് നഷ്ടപ്പെട്ടത്.

വടകരയില്‍ നിന്ന് തൊട്ടില്‍പാലത്തേക്കുള്ള ബസ് യാത്രക്കിടെയാണ് സംഭവം. ഓര്‍ക്കാട്ടേരി എത്തിയപ്പോളഴാണ് പേഴ്സ് നഷ്ടപ്പെട്ടതായി മനസിലാകുന്നത്. പാന്‍കാര്‍ഡ്, എടിഎം കാര്‍ഡ്, ലൈസന്‍സ് ഉള്‍പെടെയുള്ള രേഖകളും പണവുമടങ്ങിയ പേഴ്സാണ് നഷ്ടപ്പെട്ടത്.

പേഴ്സ് നഷ്ടപ്പെട്ടതായി എടച്ചേരി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ക്ക് 9539902207 എന്ന നമ്പറില്‍ ബന്ധപ്പെടാം.