സഹപ്രവർത്തകയുടെ സ്വകാര്യ വാട്സ്ആപ്പ് വിവരങ്ങൾ ചോർത്തി കൊറിയർ വഴി അയച്ചു; വടകരയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ


എടച്ചേരി: സഹപ്രവർത്തകയുടെ സ്വകാര്യ വാട്സ്ആപ്പ് വിവരങ്ങൾ ചോർത്തിയതിനും ചോർത്തിയ വിവരങ്ങൾ കൊറിയർ വഴി പ്രതിശ്രുത വരന് അയച്ച് കൊടുത്ത് കല്ല്യാണം മുടക്കിയതിന് വടകരയിൽ യുവാവ് അറസ്റ്റിൽ. വടകരയിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജോലിക്കാരനായ കണ്ണൂർ സ്വദേശിയായ പ്രശാന്താണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് പ്രശാന്ത് ജോലിചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരി യുവാവിനെതിരെ പരാതി നൽകിയത്. യുവതിയുടെ പരാതിയില് കേസെടുത്ത പോലീസ് പ്രശാന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ.ടി ആക്ട് 66,67 വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് എടച്ചേരി പോലീസ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. നാദാപുരം കൺട്രോൾ റൂം സി.ഐ ശിവൻ ചോടത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എടച്ചേരി എസ് ഐ മാരായ കിരൺ വി കെ, ആന്റണി ഡിക്രൂസ്, എസ്.സി.പി.ഒ മാരായ സിജേഷ്, പ്രവീൺ, സി.പി.ഒ അജേഷ്, ജയപാലൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.