ജലസ്രോതസ്സുകള്‍ ഇനി ശുദ്ധമായി ഒഴുകും; മാലിന്യമുക്ത കേരളം – നവകേരളം പദ്ധതി, ആയഞ്ചേരിയില്‍ ജലസ്രോതസ്സുകളുടെ ശൂചീകരണത്തിന് തുടക്കമായി


ആയഞ്ചേരി: മാലിന്യമുക്ത കേരളം നവകേരളം ക്യംപയിനിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12ാം വാര്‍ഡില്‍ ജല സ്രോതസ്സുകളുടെ ശുചീകരണം ആരംഭിച്ചു. പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി കുഞ്ഞിരാമന്‍ മാസ്റ്റര്‍നിര്‍വ്വഹിച്ചു. വാഡിലെ പ്രധാന ജലസ്രോതസ്സായ കരുവാരി തോട് ശുചീകരണ പ്രവൃത്തിയോടെയാണ് പദ്ധതിയ്ക്ക് തുടക്കമായത്.

അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിത കര്‍മ്മസേനയ്ക്ക് കൈമാറുന്നതിനും ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ആയിരം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് മൂന്നേകാല്‍ ലക്ഷം രൂപ നീക്കിവെച്ചാണ് പ്രവൃത്തി നടത്തുന്നത്.

അയല്‍ കൂട്ടം കണ്‍വീനര്‍ ആര്‍ രാജീവന്‍ അധ്യക്ഷം വഹിച്ചു. ഓവര്‍സീയര്‍ മുജീബ് റഹ്മാന്‍ പി.എം, സീന ഇ.കെ, കുമാരന്‍ കെ, നാരായണി ഒ, ചന്ദ്രിക ടി എന്നിവര്‍ സംസാരിച്ചു.