പിഷാരികാവ് ക്ഷേത്രത്തിലേക്കുള്ള വരവിലെ കോമരമായ വിയ്യൂർ കീരങ്കയ്യിൽ താഴെ സുധീഷ് അന്തരിച്ചു


വിയ്യൂർ: കീരങ്കയ്യിൽ താഴെ സുധീഷ് അന്തരിച്ചു. നാല്പത്തിയൊന്നു വയസ്സായിരുന്നു. ഹൃദഘാതത്തെ തുടർന്നാണ് മരണം. മൂന്നു ദിവസമായി ചികിത്സയിലിരിക്കവെയാണ് മരണം. പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട ദിവസത്തെ വരവിലെ കോമരമാണ്. ചന്ദ്രനും ലീലയുമാണ് മാതാപിതാക്കൾ.

ഭാര്യ: റെനില.

മക്കൾ: അഭിരാമി,അശ്വതി.

സഹോദരൻ: രതീഷ്.