എലത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ വയനാട്ടില്‍ മയക്കുമരുന്നുമായി പിടിയില്‍


സുല്‍ത്താന്‍ ബത്തേരി: എലത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ വയനാട്ടില്‍ മയക്കുമരുന്നുമായി പിടിയില്‍. വെള്ളിയാഴ്ച രാത്രി എക്‌സൈസ് പൊന്‍കുഴിയില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

എലത്തൂര്‍ മാട്ടുവയല്‍ സി.എം.ഉജ്ജ്വല്‍ (22), പഴയമാളിയേക്കല്‍ ഫാബി റഹ്മാന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 14.390 ഗ്രാം മെത്താഫിറ്റാമിന്‍ എന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്. കര്‍ണാടകയില്‍ നിന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലാണ് ഇവര്‍ എത്തിയത്.