ഇനി യാത്ര സുഖകരമാക്കാം; വെള്ളറങ്കോട് ക്ഷേത്രം റോഡ് നാടിന് സമര്‍പ്പിച്ചു


വടകര: ഈ മഴക്കാലത്ത് ചളിയും മണ്ണും നിറയാത്ത റോഡിലൂടെ യാത്ര ചെയ്യാം. മണിയൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 20 പതിയാരക്കര സെന്റില്‍ , പ്ലാന്‍ ഫണ്ടിനത്തില്‍ 10 ലക്ഷം രൂപ ചെലവഴിച്ച് ടാറിംഗ് പൂര്‍ത്തിയാക്കിയ – മന്ദത്ത് കാവ് ക്ഷേത്രം – വെള്ളറങ്കോട് ക്ഷേത്ര റോഡ് നാടിന് സമര്‍പ്പിച്ചു.


ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് നിര്‍വ്വഹിച്ചു. 20 ല്‍ അധികം കുടുംബങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ ഗതാഗത സൗകര്യം ഉറപ്പ് വരുത്തുന്ന റോഡിന്റെ പണി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് നടത്തിയത്.

വാര്‍ഡ് മെമ്പര്‍ എം.കെ. പ്രമോദ് അധ്യക്ഷനായി. സി.വി. അജിത്ത്, കിഴക്കയില്‍ വേണുഗോപാല്‍, കെ.പി.ദിനേശന്‍, എന്‍. ദിനേശന്‍, രാജേഷ് വി, സുരേഷ് മുല്ലേരി, എം.കെ മുരളി എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ സി.പി മുരളീധരന്‍ സ്വാഗതവും അകം അശോകന്‍ നന്ദിയും പറഞ്ഞു.