അവധിക്കാലം വര്‍ണ്ണോത്സവമാക്കാം; ജില്ലാതല പെയിന്റിംഗ് മത്സരവുമായി വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍


വടകര: അവധിക്കാലം വര്‍ണ്ണോത്സവമാക്കാന്‍ ജില്ലാതല പെയിന്റിംഗ് മത്സരവുമായി വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍. സ്‌ക്കൂളിലെ വര്‍ണതീരം ആര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 21 ഞായറാഴ്ചയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഗവണ്‍മെന്റ്, എയിഡഡ്, അണ്‍ എയിഡഡ് സ്‌ക്കൂളുകളിലെ എല്‍കെജി, യുകെജി, എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. എല്‍കെജി, യുകെജി വിദ്യാര്‍ത്ഥികള്‍ക്ക് കളറിംഗ് മത്സരമായിരിക്കും ഉണ്ടാവുക.

എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരമാണ് ഉണ്ടാവുക. പെയിന്റിംഗിന് ആവശ്യമുള്ള സാധനങ്ങള്‍ കുട്ടികള്‍ കൊണ്ടുവരേണ്ടതാണ്.

ഏപ്രില്‍ 10ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846466300 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.